Skip to content

ശ്രേയസ് അയ്യരെ വീഴ്ത്തി പ്രസീദ് കൃഷ്ണ, പരിശീലന മത്സരത്തിൽ പതറി ഇന്ത്യൻ മുൻനിര, വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുൻപായി നടക്കുന്ന പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് മോശം തുടക്കം. ലെസ്റ്റർഷയറിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ മുൻനിര മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് നേടിയിട്ടുണ്ട്. 32 പന്തിൽ 9 റൺസ് നേടിയ വിരാട് കോഹ്ലിയും 6 റൺസ് നേടിയ ശ്രീകർ ഭരതുമാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത്.

ക്യാപ്റ്റൻ രോഹിത് ശർമ്മ 25 റൺസും, ശുഭ്മാൻ ഗിൽ 21 റൺസും, ഹനുമാ വിഹാരി 3 റൺസും, രവീന്ദ്ര ജഡേജ 13 റൺസും നേടി പുറത്തായപ്പോൾ, ശ്രേയസ് അയ്യരിന് റൺസൊന്നും നേടാൻ സാധിച്ചില്ല. ലെസ്റ്റർഷയറിന് വേണ്ടി റോമൻ വാൾക്കർ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ വിൽ ഡേവിസ്, പ്രസീദ് കൃഷ്ണ എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.

( Picture Source : Twitter / BCCI )

ഇന്ത്യൻ താരങ്ങളായ റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ചേതേശ്വർ പുജാര, പ്രസീദ് കൃഷ്ണ എന്നിവർ ലെസ്റ്റർഷയറിന് വേണ്ടിയാണ് മത്സരത്തിൽ കളിക്കുന്നത്.

ആദ്യ ഇന്നിങ്സിലെ 21 ആം ഓവറിലാണ് മികച്ച പന്തിലൂടെ ശ്രേയസ് അയ്യരെ പ്രസീദ് കൃഷ്ണ പുറത്താക്കിയത്.

വീഡിയോ ;

ഇന്ത്യ ഇലവൻ ; രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, വിരാട് കോലി, ഹനുമ വിഹാരി, ശ്രീകർ ഭരത് (WK), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്

ലെസ്റ്റർഷയർ ഇലവൻ ; സാമുവൽ ഇവാൻസ് (c), ലൂയിസ് കിംബർ, ചേതേശ്വര് പൂജാര, ഋഷഭ് പന്ത് (WK), റെഹാൻ അഹമ്മദ്, ജോയി എവിസൺ, സാമുവൽ ബേറ്റ്‌സ്, റോമൻ വാക്കർ, ജസ്പ്രീത് ബുംറ, പ്രസിദ് കൃഷ്ണ, വിൽ ഡേവിസ്, നേഥൻ ബൗളി, അബിദിൻ സകണ്ഡെ

( Picture Source : Twitter / BCCI )