പന്ത് പിച്ചിന് വെളിയിൽ, ദയ കാണിക്കാതെ സിക്സ് പറത്തി ജോസ് ബട്ട്ലർ, വീഡിയോ കാണാം

വൈറ്റ് ബോൾ ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ ഫോം തുടർന്നുകൊണ്ടിരിക്കുകയാണ് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ. ഐ പി എല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ബട്ട്ലർ ആ ഫോം ഇംഗ്ലണ്ടിന് വേണ്ടിയും തുടർന്നു. നെതർലൻഡ്സിനെതിരായ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ മൂന്നാം മത്സരത്തിൽ 64 പന്തിൽ പുറത്താകാതെ 86 റൺസ് നേടിയിരുന്നു. ഈ പ്രകടനത്തിനിടെ താരം പറത്തിയ ഒരു സിക്സ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

( Picture Source : Twitter )

ഡബിൾ ബൗൺസ് ചെയ്തുകൊണ്ട് പിച്ചിന് വെളിയിൽ പോയ പന്തിൽ ബട്ട്ലർ നേടിയ സിക്സാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പോൾ വാൻ എറിഞ്ഞ 29 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. തരം എറിഞ്ഞ രണ്ടാം പന്ത് പിച്ചിൽ ബൗൺസ് ചെയ്തുകൊണ്ട് വെളിയിൽ പോവുകയും പിച്ചിൽ നിന്നും വെളിയിൽ ഇറങ്ങികൊണ്ട് ജോസ് ബട്ട്ലർ പന്ത് സ്റ്റേഡിയത്തിന് പുറത്തെത്തിക്കുകയും ചെയ്യുകയായിരുന്നു.

പരമ്പരയിൽ ആദ്യ മത്സരത്തിൽ 70 പന്തിൽ 162 റൺസ് നേടിയ ബട്ട്ലർ രണ്ടാം മത്സരത്തിൽ ബാറ്റിങിനിറങ്ങിയില്ല. രണ്ട് ഇന്നിങ്സിൽ നിന്നുമായി 180 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 247 റൺസ് ബട്ട്ലർ നേടി.

( Picture Source : Twitter )

മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. നെതർലൻഡ്സ് ഉയർത്തിയ 245 റൺസിൻ്റെ വിജയലക്ഷ്യം 30.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 86 റൺസ് നേടിയ ബട്ട്ലർക്കൊപ്പം 86 പന്തിൽ 101 റൺസ് നേടിയ ജേസൺ റോയാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. വിനയത്തോടെ പരമ്പര 3-0 ന് ഇംഗ്ലണ്ട് തൂത്തുവാരി.

( Picture Source : Twitter )