Skip to content

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യം, നാലാം മത്സരത്തിലും തകർപ്പൻ വിജയം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കി ശ്രീലങ്ക. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ നാല് റൺസിനാണ് മത്സരത്തിൽ ആതിഥേയർ വിജയിച്ചത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 259 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ 254 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

( Picture Source : Twitter )

മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 3-1 ന് ശ്രീലങ്ക സ്വന്തമാക്കി. 30 വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക ഏകദിന പരമ്പര നേടുന്നത്.

259 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് വേണ്ടി 112 പന്തിൽ 99 റൺസ് നേടിയ ഡേവിഡ് വാർണർ മാത്രമാണ് തിളങ്ങിയത്. പാറ്റ് കമ്മിൻസ് 43 പന്തിൽ 35 റൺസ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി ചാമിക കരുണരത്നെ, ദനഞ്ജയ ഡി സിൽവ, ജെഫ്രി വാൻഡർസെ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

( Picture Source : Twitter )

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 106 പന്തിൽ 110 റൺസ് നേടിയ ചരിത് അസലങ്ക, 61 പന്തിൽ 60 റൺസ് നേടിയ ധനഞ്ജയ ഡി സിൽവ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഓസ്ട്രേലിയക്ക് വേണ്ടി മാത്യൂ കുൻമൻ, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

( Picture Source : Twitter )