Skip to content

സിക്സ് പറത്തി അടങ്ങി നിൽക്കുന്ന  കിഷനെ പ്രകോപ്പിച്ച് ശംസി, പിന്നാലെ വീണ്ടും ബൗണ്ടറി നേടി കിഷന്റെ മറുപടി ; വീഡിയോ

തുടർച്ചയായ 2 തോല്വികൾക്ക് ശേഷം ആശ്വാസ ജയവുമായി ഇന്ത്യ. പരമ്പര സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യ വീഴ്ത്തിയത്. ഈ
പരമ്പരയിൽ ഇതുവരെ തിളങ്ങാതിരുന്ന ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയതോടെ മൂന്നാം ടി20യില്‍  48 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങി ഇന്ത്യ തീര്‍ത്ത 180 റണ്‍സ് വിജയലക്ഷ്യം മറികടക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ പോരാട്ടം10 വിക്കറ്റ് നഷ്ടത്തില്‍ 131 ല്‍ അവസാനിച്ചു. നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലും 25 റണ്‍സ് വിട്ടു നല്‍കി 4 വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലുമാണ് ഇന്ത്യക്ക് വിജയ വഴി വെട്ടിത്തെളിച്ചത്. ഭുവനേശ്വര്‍ കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരായ ബാവുമ(8), ഹെന്‍ട്രിക്‌സ്(23) റണ്‍സുമായി പുറത്തായി. ബാവുമയെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ആവേശ് ഖാനും ഹെന്‍ട്രിക്‌സിനെ ഹര്‍ഷലിന്റെ പന്തില്‍ ചഹലും പിടിക്കുകയായിരുന്നു. വണ്‍ഡൗണായെത്തിയ പ്രിട്ടോറിയസ് 20 റണ്‍സ് നേടിയ പുറത്തായി. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ വന്‍ ഡെര്‍ ഡ്യൂസ്സന്‍(1), ഡേവിഡ് മില്ലര്‍(3) എന്നിവര്‍ പെട്ടെന്ന് പുറത്തായി. എന്നാല്‍ ക്ലാസന്‍ 29 റണ്‍സെടുത്ത് ചഹലിന് മുമ്ബില്‍ കീഴടങ്ങി. അക്‌സര്‍ പട്ടേലിന് പിടികൊടുക്കുകയായിരുന്നു.

കഗിസോ റബാദ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ ചഹലിന് ക്യാച്ച്‌ നല്‍കി തിരിച്ചുനടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാര്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയതോടെ 179 റണ്‍സ് ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. റുത്‌രാജ് ഗെയിക്ക്‌വാദ് 35 പന്തില്‍ 57 റണ്‍സും ഇഷാന്‍ കിഷന്‍ അത്രതന്നെ പന്തില്‍ 54 റണ്‍സും നേടി ടീം സ്‌കോറിന് അടിത്തറ പാകി. രണ്ടു സിക്‌സും ഏഴു ഫോറുമടക്കമായിരുന്നു ഗെയ്ക്ക്‌വാദിന്റെ റണ്‍വേട്ട. ഇഷാന്‍ അഞ്ചു ഫോറും രണ്ടു സിക്‌സും അടിച്ചു.

മത്സരത്തിനിടെ കളിക്കളത്തിൽ വെച്ച് ഇഷാൻ കിഷനും ശംസിയും ഏറ്റുമുട്ടിയിരുന്നു. 9ആം ഓവറിലായിരുന്നു സംഭവം. ശംസിയുടെ മൂന്നാം ഡെലിവറി നേരിട്ട കിഷൻ മനോഹരമായ സിക്സ് പറത്തി. പിന്നാലെ തൊട്ടടുത്ത പന്ത് റിവേഴ്സ് സ്വീപിലൂടെ ബൗണ്ടറി നേടാൻ ശ്രമിച്ചു. എന്നാൽ പന്ത് നേരെ ചെന്ന് വീണത് ഫീൽഡറുടെ കൈകളിൽ ആയിരുന്നു. ഇതിനിടെ കിഷന്റെ നേർക്ക് സ്ലെഡ്ജിങ്ങുമായി ശംസി രംഗത്തെത്തുകയായിരുന്നു. തിരിച്ചും കടുത്ത വക്കുകളിലൂടെ കിഷനും മറുപടി നൽകി. തൊട്ടു പിന്നാലെ   ഫോർ നേടി ശംസിക്ക് ബാറ്റിലൂടെ മറുപടി നൽകുകയും ചെയ്തു.