Skip to content

‘റൺസ് വഴങ്ങാതെ വിക്കറ്റ് നേടാൻ കഴിയുമെന്നാണ് ചാഹൽ കരുതുന്നത്, അത് നടക്കില്ല, അത് നിന്റെ ജോലിയല്ല’: ചാഹലിനെ ശക്തമായി വിമർശിച്ച് ഗംഭീർ

സൗത്ത്ആഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി.
ഹെന്‍റിച്ച്‌ ക്ലാസന്റെ തകർപ്പൻ ഇന്നിംഗ്സാണ് സൗത്ത് ആഫ്രിക്കയ്ക്ക് ഇന്ത്യയ്‌ക്കെതിരെ രണ്ടാം ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം പത്ത് പന്ത് ബാക്കിനില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ബൗളിങ്ങിനെ തുണക്കുമെന്ന് കരുതപ്പെട്ട പിച്ചില്‍ ആദ്യം പതറിയെങ്കിലും ക്ലാസന്‍ ക്രീസിലെത്തിയതോടെ അനായാസമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍.

( Picture Source : Twitter )

ക്ലാസന്‍ പുറത്താകുമ്ബോള്‍ 46 പന്തില്‍ അഞ്ച് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 81 റണ്‍സ് അടിച്ചെടുത്തിരുന്നു. ദക്ഷിണാഫ്രിക്കക്കായി 36 റണ്‍സ് വിട്ടുനല്‍കി ആന്‍ട്രിച്ച്‌ നോര്‍ക്കിയ രണ്ടു വിക്കറ്റ് വീഴ്ത്തി. റബാദ, പാര്‍നെല്‍, പ്രിട്ടോറിയസ്, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. നാലോവര്‍ എറിഞ്ഞ് ഒരു വിക്കറ്റ് നേടിയ റബാദ 15 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. അതേസമയം നാലോവറിൽ 49 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ ചാഹലിനെതിരെ വിമർശനം ഉയരുകയാണ്. ആദ്യ മത്സരത്തില്‍ 2 ഓവറില്‍ 26 റണ്‍സ് വഴങ്ങിയ ചാഹലിന് ഒരു വിക്കറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.

മത്സരത്തിന് പിന്നാലെ മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ചാഹലിന്റെ ബൗളിംഗ് സമീപനത്തെ ചോദ്യം ചെയ്തിരിക്കുകയാണ്, പരിചയസമ്പന്നനായ ബൗളർ തന്റെ വേഗതയിൽ വ്യത്യാസം വരുത്തിയില്ലെന്നും റൺസ് വഴങ്ങാതെ  ബൗൾ ചെയ്യുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും പറഞ്ഞു. റിസ്റ്റ്-സ്പിന്നർ ചാഹലിനെ ഒരു ആക്രമണ ഓപ്ഷനായി വിലയിരുത്തിയ അദ്ദേഹം വിക്കറ്റുകൾ വീഴ്ത്തുന്നതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.

“ബൗളിംഗിൽ ഡെലിവറിയുടെ വേഗതയിൽ വ്യത്യാസം വരുത്തുന്നത് വളരെ പ്രധാനമാണ്.  ‘റൺസ് വഴങ്ങാതെ ബൗൾ ചെയ്ത് വിക്കറ്റ് നേടും’ എന്ന് ചാഹൽ വിചാരിച്ചാൽ അത് നടക്കില്ല.  അത് ഒരു ഇടങ്കയ്യൻ സ്പിന്നറുടെ ജോലി.  ഒരു ഫിംഗർ സ്പിന്നർ  പ്രതിരോധ ബൗളറാണ്, എന്നാൽ ഒരു റിസ്റ്റ് സ്പിന്നർ  ആക്രമണ ഓപ്ഷനാണ്.  അയാൾക്ക് (ചഹലിന്) ആക്രമണ മനോഭാവം ആവശ്യമാണ്.  3 വിക്കറ്റ് വീഴ്ത്തി നാലോവറിൽ  50 റൺസ് വഴങ്ങുന്നതിൽ പ്രശ്നമില്ല.   മൂന്ന് വിക്കറ്റ് വീഴ്ത്തിയാൽ മത്സരം ജയിക്കുന്ന അവസ്ഥയിലേക്ക് ടീമിനെ എത്തിക്കാനാകും.  പക്ഷേ, 40-50 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രം നേടുകയാണെങ്കിൽ അത് പ്രശ്‌നമാണ്” ഗംഭീർ മത്സര ശേഷം സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

“അവൻ പതുക്കെ പന്തെറിയുകയും ബാറ്ററിനെ പ്രലോഭിപ്പിക്കുകയും വേണം.  രണ്ട് സിക്‌സറുകൾ വഴങ്ങിയാൽ പ്രശ്‌നമില്ല.  രണ്ടാം ടി20യിൽ ചാഹലിനെതിരെ സൗത്ത്ആഫ്രിക്കയുടെ ഒരു ബാറ്റർമാരും ക്രീസിൽ നിന്ന് ഇറങ്ങി കളിക്കാൻ ശ്രമിച്ചില്ല.  അവർ ക്രീസിൽ നിന്ന് ലെഗ് സ്പിന്നറെ തല്ലുകയായിരുന്നു, അതിനർത്ഥം അവൻ (ചഹൽ) അത് വേഗത്തിൽ പന്തെറിയാൻ ശ്രമിക്കുകയായിരുന്നു എന്നാണ്.  അക്‌സറിൽ നിന്നാണ് ഇത്തരത്തിലുള്ള ഡെലിവറികൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു, ചഹലിൽ നിന്നല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.