Skip to content

അതിന് വേണ്ടി തന്നെയാണ് അവനെ ടീമിൽ ഉൾപെടുത്തിയത്, ഇന്ത്യൻ ടീമിലെ ദിനേശ് കാർത്തിക്കിൻ്റെ റോളിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി നിർവഹിച്ച അതേ ജോലിയാണ് ഇന്ത്യൻ ടീമിൽ ദിനേശ് കാർത്തിക്കിനുള്ളതെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. കളിയുടെ അവസാന ഘട്ടങ്ങളിൽ മാറ്റമുണ്ടാക്കാൻ ദിനേശ് കാർത്തിക്കിന് സാധിക്കുമെന്നും അത് തന്നെയാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

” ദിനേശ് കാർത്തിക്കിൻ്റെ റോൾ അത് വളരെ വ്യക്തമാണ്. കളിയുടെ ഒരു പ്രത്യേക ഘട്ടത്തിൽ പുറത്തെടുത്ത പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് ദിനേശ് കാർത്തിക് തിരിച്ചുവരവ് നടത്തിയത്. കളിച്ച ടീമുകളിൽ അവസാന ഘട്ടത്തിൽ മാറ്റമുണ്ടാക്കുവാൻ അവന് സാധിച്ചു. അതുകൊണ്ടാണ് അവനെ ടീമിൽ തിരിച്ചെത്തിച്ചത്. അത്തരം പൊസിഷനിൽ ബാറ്റ് ചെയ്തുകൊണ്ട് ഇന്ത്യയ്ക്ക് വേണ്ടിയും അത്തരം പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയുമോയെന്ന് നോക്കാം. ” ദ്രാവിഡ് പറഞ്ഞു.

( Picture Source : BCCI )

ഈ ഐ പി എൽ സീസണിൽ ആർ സീ ബിയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ദിനേശ് കാർത്തിക് പുറത്തെടുത്തത്. 16 മത്സരങ്ങളിൽ നിന്നും 180 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 330 റൺസ് ദിനേശ് കാർത്തിക് അടിച്ചുകൂട്ടിയിരുന്നു.

( Picture Source : BCCI )

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

കെ എൽ രാഹുൽ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ (WK), ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, WK), ദിനേഷ് കാർത്തിക് (wk), ഹാർദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്.