Skip to content

ഞാൻ ക്യാപ്റ്റനായിരിക്കെ ഒരുപാട് മത്സരങ്ങളിൽ അവൻ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്, ഇനി എൻ്റെ ഊഴമാണ് ; ജോ റൂട്ട്

തകർപ്പൻ പ്രകടമാണ് ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. സ്റ്റോക്സിൻ്റെ കീഴിലുള്ള ആദ്യ മത്സരത്തിലെ തൻ്റെ ഈ സെഞ്ചുറി ഒരു തരത്തിൽ കടം വീട്ടലാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് റൂട്ട്. താൻ ക്യാപ്റ്റനായിരിക്കെ ഒരുപാട് മത്സരത്തിൽ റൂട്ട് ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ടെന്നും അതെല്ലാം തിരിച്ചുനൽകാനുള്ള അവസരമാണ് ഇതെന്നും മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷം റൂട്ട് പറഞ്ഞു.

( Picture Source : Twitter )

” മറ്റെന്തിനേക്കാളും വളരെയേറെ നാളുകൾക്ക് ശേഷം ഒരു ടെസ്റ്റ് മത്സരം വിജയിക്കാനായതിൽ അതിയായ സന്തോഷം തോന്നുന്നു. ഈ മത്സരം ഞാൻ വളരെയേറെ ആസ്വദിച്ചു. ഈ പ്രകടനം മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ”

” അത് വളരെ എളുപ്പമായിരുന്നു ( ക്യാപ്റ്റൻസിയിലെ മാറ്റം ) ഞാൻ ക്യാപ്റ്റനായിരിക്കെ ഒരുപാട് മത്സരങ്ങളിൽ ബെൻ സ്റ്റോക്സ് ടീമിനെ വിജയത്തിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോൾ അതെല്ലാം തിരികെ നൽകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. എനിക്ക് ബാറ്റിങ് ഇഷ്ടമാണ്. എനിക്ക് കഴിയുന്നത്ര റൺസ് നേടാനും കഴിയുന്നത്ര മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതിനായുള്ള ഊർജവും പ്രേരണയും ഉള്ളിടത്തോളം കാലം ഞാനത് ചെയ്യും. ” ജോ റൂട്ട് പറഞ്ഞു.

( Picture Source : Twitter )

മത്സരത്തിലെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസെന്ന ചരിത്രനേട്ടവും ജോ റൂട്ട് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരം റൺസ് നേടുന്ന പതിനാലാമത്തെ ബാറ്റ്സ്മാനും അലസ്റ്റയർ കുക്കിന് ശേഷം 10000 റൺസ് നേടുന്ന ഇംഗ്ലണ്ട് ബാറ്റ്സ്മാനുമാണ് ജോ റൂട്ട്. ഇതാദ്യമായാണ് 1990 ന് ശേഷം ജനിച്ച ഒരു ബാറ്റ്സ്മാൻ ഈ നാഴികക്കല്ല് പിന്നിടുന്നത്.

( Picture Source : Twitter )