Skip to content

ചരിത്ര വിജയത്തോടെ പിറന്ന റെക്കോർഡുകൾ

സൗത്താഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ സൗത്താഫ്രിക്കൻ മണ്ണിൽ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കി . ഫോമിലേക്കുയർന്ന രോഹിത് ശർമയുടെ കിടിലൻ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത് . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് നേടി . 115 റൺസ് നേടിയ രോഹിത് ശർമയാണ് ടോപ് സ്‌കോറർ . മറുപടി ബാറ്റിങ്ങിൽ സൗത്താഫ്രിക്ക 201 റൺസിന് എല്ലാവരും പുറത്തായി .

അഞ്ചാം ഏകദിനത്തോടെ പിറന്ന റെക്കോർഡുകൾ കാണാം

1. പോർട്ട് എലിസിബത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ആയി രോഹിത് മാറി . 2011 ൽ കോഹ്ലി നേടിയ 87 റൺസ് ആയിരുന്നു ഈ ഗ്രൗണ്ടിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നേടിയ ഉയർന്ന സ്കോർ

2. തുടർച്ചയായ 9 ഏകദിന പരമ്പരകൾ വിജയിക്കുന്ന രണ്ടാമത്തെ ടീം ആയി ഇന്ത്യ മാറി . വെസ്റ്റ് ഇൻഡീസ് ആണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത് 1980-88 കാലയളവിൽ തുടർച്ചയായി 15 പരമ്പരകൾ വെസ്റ്റിൻഡീസ് നേടി .

3. 16 വിക്കറ്റുകൾ ഇതുവരെ ഈ പരമ്പരയിൽ കുൽദീപ് യാദവ് നേടി.സൗത്താഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ മുത്തയ്യ മുരളീധരന്റെ റെക്കോർഡ് കുൽദീപ് മറികടന്നു

4. ഓപ്പണിങ് കൂട്ടുകെട്ടിൽ 48 റൺസ് ആണ് ധവാനും രോഹിതും അഞ്ചാം ഏകദിനത്തിൽ നേടിയത് സൗത്താഫ്രിക്കൻ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ്

5. 2017/18 സീസണിൽ 57 സിക്സുകൾ ആണ് രോഹിത് നേടിയത് ഒരു സീസനിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് രോഹിത് സ്വാന്തമാക്കി

6. ലിസ്റ്റ് A ക്രിക്കറ്റിൽ ധോണി 500 ഡിസ്മിസ്സൽ തികച്ചു .500 ഡിസ്മിസ്സൽ തികക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആണ് ധോണി