CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

വില്യംസൺ ഗുപ്റ്റിൽ മികവിൽ മികച്ച സ്കോർ നേടി ന്യൂസിലാൻഡ് 

ത്രീരാഷ്ട്ര പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് വെറും നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എന്ന മികച്ച സ്കോർ നേടി. ഓപ്പണിങ് താരം ആയ മാർട്ടിങ് ഗുപ്ടിലിന്റെയും ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും അർദ്ധ സെഞ്ചുറിയുടെ മികവിലാണ് ന്യൂസിലാൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്. 


ഗുപ്റ്റിൽ 40 ബോളിൽ 65 റൺസ് നേടിയപ്പോൾ 46 ബോളിൽ 72 റൺസ് നേടി കെയ്ൻ വില്യംസൺ ടീമിന്റെ ടോപ് സ്‌കോറർ ആയി. ഇംഗ്ലണ്ടിന് വേണ്ടി റഷീദ് 4 ഓവർ 36 റൺസ് വിട്ട് കൊടുത്ത് 2 വിക്കറ്റ് നേടി. 

ഇരു ടീമുകൾക്കും ഈ മത്സരത്തിൽ വിജയം നിർണായകമാണ്.