Skip to content

പോര്‍ട്ട് എലിസബത്തിൽ  ഇന്ത്യക്ക്‌ വിജയം  എളുപ്പമാകില്ല , കണക്കുകൾ പറയും

ദക്ഷിണാഫ്രിക്കയിലെ ചരിത്ര പരമ്പര വിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ജയിച്ചാൽ ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര വിജയമെന്ന അപൂർവനേട്ടം കോഹ്‌ലിക്കും കൂട്ടർക്കും സ്വന്തം . പക്ഷേ പോര്‍ട്ട് എലിസബത്തിൽ ഇന്ത്യക്ക്‌ വിജയം എളുപ്പമാകില്ല .കാരണം ഇന്ത്യ ഇവിടെ കളിച്ച 5 മത്സരങ്ങളിലും പരാജയപ്പെട്ടു , ഇതിലൊന്ന് കെനിയയോടും .

ഡിവില്ലേഴ്സ് വന്നതോടെ ടീമിന്റെ ആത്മവിശ്വാസം കൂടിയതും മറ്റൊരു വലിയ തിരിച്ചടിയാണ് . ഇന്ത്യയുടെ മധ്യനിര മികച്ച പ്രകടനം പുറത്തെടുക്കാത്തത് ആശങ്കയിലാക്കുന്നു . ഇൗ പരമ്പരയിൽ ഇതുവരെ കോഹ്‌ലിയും ധവാനും ചേർന്ന് എടുത്തത് 664 റൺസ് , അതേ സമയം മറ്റു ഇന്ത്യൻ ഇന്ത്യൻ ബാറ്റ്സ്മാനെ ചേർന്ന് നേടിയത് വെറും 239 റൺസാണ് .

ഇവിടെ അവസാനം നടന്ന രണ്ട് മത്സരങ്ങളിലും സ്പിന്നിനെ തുണച്ചത് ഇന്ത്യക്ക് ആശ്വാസം നൽകുന്നു . ചാഹലും കുൽദീപും സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാന്മാരെ വട്ടം കരക്കുമെന്നതിൽ യാതൊരു സംശയവുമില്ല .