Skip to content

ക്യാപ്റ്റൻ ഹാർദിക് തന്നെ, മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് സച്ചിൻ ടെണ്ടുൽക്കർ

ഐ പി എൽ പതിനഞ്ചാം സീസൺ അവസാനിച്ചതിന് പുറകെ തൻ്റെ ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഈ സീസണിലെ മാത്രം പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് സച്ചിൻ ഇലവൻ തിരഞ്ഞെടുത്തത്. ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ തന്നെയാണ് ക്യാപ്റ്റനായി സച്ചിൻ ഇലവനിൽ ഉൾപെടുത്തിയിരിക്കുന്നത്.

17 മത്സരങ്ങളിൽ നിന്നും 863 റൺസ് നേടിയ ജോസ് ബട്ട്ലറെയും 460 റൺസ് നേടിയ ശിഖാർ ധവാനെയുമാണ് ഓപ്പണർമാരായി സച്ചിൻ ഇലവനിൽ ഉൾപെടുത്തിയിരിക്കുന്നത്. സീസണിൽ 616 റൺസ് നേടിയ ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിനെയാണ് മൂന്നാം നമ്പർ ബാറ്റ്സ്മാനായി സച്ചിൻ ടീമിൽ ഉൾപെടുത്തിയത്.

ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ഗുജറാത്ത് ടൈറ്റൻസിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഡേവിഡ് മില്ലർ, പഞ്ചാബ് കിങ്സിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ലിയാം ലിവിങ്സ്റ്റൺ എന്നിവരാണ് ടീമിലെ മധ്യനിര ബാറ്റ്സ്മാന്മാർ. ആർ സീ ബിയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ദിനേശ് കാർത്തിക്കാണ് ടീമിലെ വിക്കറ്റ് കീപ്പർ. റാഷിദ് ഖാൻ, മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, യുസ്വെന്ദ്ര ചഹാൽ എന്നിവരെയാണ് സച്ചിൻ ബൗളർമാരായി ടീമിൽ ഉൾപെടുത്തിയത്.

സച്ചിൻ തിരഞ്ഞെടുത്ത ഐ പി എൽ ഇലവൻ ;

ജോസ് ബട്ട്‌ലർ, ശിഖർ ധവാൻ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, ലിയാം ലിവിംഗ്‌സ്റ്റൺ, ദിനേശ് കാർത്തിക് (WK), റാഷിദ് ഖാൻ, മൊഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ.