Skip to content

അലൻ ബോർഡർ അവാർഡ് പ്രഖ്യാപിച്ചു സ്റ്റീവ് സ്മിത്ത് മികച്ച ടെസ്റ്റ് പ്ലേയർ 

2017 അലൻ ബോർഡർ അവാർഡിൽ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിന് സുവർണ നേട്ടം . 2017 ലെ ഏറ്റവും മികച്ച ടെസ്റ്റ് പ്ലെയർ ആയി സ്റ്റീവ് സ്മിത്ത് തിരഞ്ഞെടുക്കപ്പെട്ടു . ഇത് രണ്ടാം തവണയാണ് സ്റ്റീവ് സ്മിത്ത് ഏറ്റവും മികച്ച ടെസ്റ്റ് പ്ലേയർ ആയി തിരഞ്ഞെടുക്കപ്പെടുന്നത് . ഇതിനും മുൻപ് 2015 ലും സ്റ്റീവ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയിരുന്നു . ഇതോടെ രണ്ടോ അതിലധികമോ തവണ മികച്ച ടെസ്റ്റ് പ്ലേയർ ആയി തിരഞ്ഞെടുക്കുന്ന മൂന്നാമത്തെ താരമായി സ്മിത്ത് മാറി . മൈക്കിൾ ക്ലാർക്ക് (4) റിക്കി പോണ്ടിങ് (3) എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചവർ . 

2017 ൽ മികച്ച പ്രകടനമാണ് സ്മിത്ത് കാഴ്ച്ച വെച്ചത് . സ്മിത്തിന്റെ തകർപ്പൻ ഫോം ആണ് ആഷസ് കിരീടം തിരികെ നേടിക്കൊടുത്തത് . 

2017 ൽ 19 ഇന്നിങ്‌സിൽ നിന്നും 81.56 ശരാശരിയിൽ 1305 റൺസ് നേടി . ഇന്ത്യക്കെതിരായ സീരീസിലും തകർപ്പൻ ബാറ്റിങ് ആണ് സ്മിത്ത് കാഴ്ച വെച്ചത് . ആഷസിൽ സീരീസിൽ 120 ന് മുകളിൽ ആയിരുന്നു സ്മിത്തിന്റെ ബാറ്റിങ് ആവറേജ് . 32 വോട്ടുകൾ ആണ് സ്മിത്ത് അവാർഡിൽ നേടിയത് . രണ്ടാം സ്ഥാനത്തുള്ള ലിയോൺ 26 ഉം വാർണർ 15 ഉം വോട്ട് നേടി . 
ഏറ്റവും മികച്ച ഏകദിന പ്ലെയർ ആയി ഡേവിഡ് വാർണരെ തിരഞ്ഞെടുത്തു . 13 ഇന്നിങ്സിൽ നിന്നും 691 റൺസ് വാർണർ 2017 ൽ നേടി .