Skip to content

പ്രതികാരം എന്നൊക്കെ വെച്ചാൽ ഇതാണ് 

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ സിംബാബ്‌വെക്ക് തകർപ്പൻ വിജയം . 154 റൺസിന്റെ തകർപ്പൻ വിജയമാണ് സിംബാബ്‌വെ നേടിയത് . ആദ്യ ഏകദിനത്തിൽ സിംബാബ്‌വെ അഫ്ഘാനിസ്ഥാനോട് 154 റൺസിന് പരാജയപ്പെട്ടിരുന്നു . 

രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 333 റൺസ് നേടി  . 121 പന്തിൽ 125 റൺസ് നേടിയ ബ്രണ്ടൻ ടെയ്ലറിന്റെ തകർപ്പൻ ബാറ്റിങ് ആണ് സിംബാബ്‌വെക്ക്‌ മികച്ച സ്കോർ സമ്മാനിച്ചത് . ടീമിലേക്കുള്ള തിരിച്ചു വരവിന് ശേഷം ടെയ്ലർ നേടുന്ന ആദ്യ സെഞ്ചുറിയാണിത് . 92 റൺസ് നേടിയ റാസ മികച്ച പിന്തുണ നൽകിയപ്പോൾ സിംബാബ്‌വെ സ്കോർ 50 ഓവറിൽ 333 / 5 എന്ന നിലയിൽ അവസാനിച്ചു . ആദ്യ ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഘാനിസ്ഥാൻ നേടിയതും ഇതേ സ്കോർ ആയിരുന്നു . അവർക്കും നഷ്ട്ടമായതാകട്ടെ 5 വിക്കറ്റും . 

മറുപടി ബാറ്റിങ്ങിൽ അഫ്ഘാനിസ്ഥാൻ സ്കോർ 30.1 ഓവറിൽ 179 റൺസിന് അവസാനിച്ചു . Tendai Chatara 3/24 Graeme Cremer എന്നിവരുടെ ബൗളിങ് പ്രകടനമാണ് സിംബാബ്‌വെക്ക് വിജയം നേടി കൊടുത്തത് . ആദ്യ മത്സരത്തിൽ അഫ്ഘാനിസ്ഥാൻ ഓൾ ഔട്ട് ആയതും ഇതേ സ്കോറിൽ ആയിരുന്നു . 

ഇതോടെ ആദ്യ ഏകദിനത്തിൽ ഏറ്റ തോൽവിക്ക് അതേപടി മറുപടി കൊടുത്തിരിക്കുകയാണ് സിംബാബ്‌വെ .