Skip to content

ഇന്ത്യയുടെ തോൽവിക്ക് പിന്നിലുള്ള 5 കാരണങ്ങൾ

പിങ്ക് ജേഴ്‌സിയിൽ അജയ്യരായി തുടരുന്ന സൗത്ത് ആഫ്രിക്കയ്ക്ക് മുമ്പിൽ ഇന്ത്യക്കും അടിയറവ് പറയേണ്ടി വന്നു . നാലാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമയെ നഷ്ടപ്പെട്ടെങ്കിലും ധവാൻ – കോഹ്ലി സഖ്യം ഇന്ത്യയുടെ റൺസ് ഉയർത്തി .300+ കൂടുതൽ സ്കോർ ചെയ്യേണ്ട ഇന്ത്യൻ ടീം മധ്യ നിരയുടെ മോശമായ പ്രകടനത്തിൽ 289 എന്ന സ്കോറിൽ ഒതുങ്ങേണ്ടി വന്നു . ഇന്ത്യയുടെ തോൽവിക്ക് കാരണമായ 5 കാരണങ്ങൾ ഏതൊക്കെ എന്ന് നോക്കാം :

1. രോഹിത് ശർമയുടെ മോശം പ്രകടനം

നാലാം ഏകദിനത്തിൽ റബാടയ്ക്ക്‌ മുന്നിൽ ഒരിക്കൽ കൂടി രോഹിതിന് കാൽപതറി . ഇത് മൂന്നാം തവണയാണ് സൗത്ത് ആഫ്രിക്കയുമായുള്ള ഈ ഏകദിന പരമ്പരയിൽ റബാട രോഹിതിന്റെ വിക്കറ്റ് നേടുന്നത് . ഇതുവരെ 4 ഏകദിനത്തിൽ നിന്ന് 40 റൺസ് മാത്രമാണ് രോഹിതിന്റെ സമ്പാദ്യം . രോഹിത്തിന്റെ ഈ മോശം ഫോം കാരണം ഇന്ത്യയ്ക്ക് കൂറ്റൻ സ്കോറുകൾ കണ്ടെത്താൻ പറ്റുന്നില്ല .

2. മധ്യനിര നിരാശപ്പെടുത്തി

ഒരവസരത്തിൽ മുന്നുറിൽ കൂടുതൽ റൺസ് ഇന്ത്യ നേടുമെന്ന് പ്രതിക്ഷിച്ചിടത്ത് 289 റൺസിൽ ഒതുങ്ങേണ്ടി വന്നു . ധവാൻ – കോഹ്ലി കൂട്ട്കെട്ടിന്‌ ശേഷം ഇന്ത്യയുടെ റൺറേറ്റ് ഇടിഞ്ഞു . മറ്റൊരു മികച്ച കൂട്ടുകെട്ട് ഉയർത്താൻ മധ്യ നിരക്കായില്ല . അവസാന 10 ഓവറിൽ ഇന്ത്യ നേടിയത് വെറും 59 റൺസാണ് . രഹാനെ , പാണ്ഡ്യ , അയ്യർ നിരാശപ്പെടുത്തി .

3. ചാഹലിന്‍റെ നോബോള്‍

18-ാം ഓവറിലെ അവസാന പന്തില്‍ ആറ് റണ്‍സ് മാത്രമെടുത്ത മില്ലറെ പുറത്താക്കി ചഹല്‍. എന്നാല്‍ അംപയര്‍ നോ ബോള്‍ വിളിച്ചതോടെ മടങ്ങിയെത്തിയ . തുടര്‍ന്ന് 28 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 39 റണ്‍സെടുത്താണ് മില്ലര്‍ പുറത്തായത് . ഒരു പക്ഷെ ഔട്ട് ആയിരുന്നെങ്കിൽ ഇന്ത്യക്ക് അനായാസം ജയിക്കമായിരുന്നു . ഇതാദ്യമായല്ല നിർണായക ഘട്ടത്തിൽ നോബോൾ കാരണം ഇന്ത്യക്ക് വിജയം കൈ വഴുതി പോവുന്നത് . 2016 T20 ലോകകപ്പ് സെമിയിൽ നിർണായക ഘട്ടത്തിൽ ബുംറയുടെ പന്തിൽ ഔട്ട് ആയ സിമൺസ് നോബോളിന്റെ ഭാഗ്യത്തോടെ വീണ്ടും ബാറ്റ് ചെയ്ത് ടീമിനെ വിജയത്തിൽ എത്തിച്ചു .
2017 ചാമ്പ്യൻസ് ട്രോഫിയിൽ ഫാഖർ സമാന്റെ നോബോൾ വിക്കറ്റ് ഇതിനുദാഹരണമാണ് .

4 . മോശം ഫീൽഡിംഗ്

ഇന്ത്യയുടെ തോൽവിക്ക് മറ്റൊരു കാരണം മോശം ഫീൽഡിംഗാണ് . ഇടയ്ക്ക് മില്ലറുടെ ക്യാച്ച് ശ്രേയസ് അയ്യർ വിടുകയും ചെയ്തു .

5. ഭുവനേശ്വറിന്റെയും – ബുംറയുടെയും ഓവറുകൾ ആദ്യം തന്നെ എറിഞ്ഞു തീർന്നത് മറ്റൊരു കാരണം കൂടിയാണ് . ഇത് കാരണം അവസാന ഓവറുകൾ സ്പിന്നർമാർ ചെയ്യേണ്ടി വന്നു . പന്ത് നനഞ്ഞത് കാരണം ഗ്രിപ്പ്‌ കിട്ടാത്തത് സ്പിന്നർമാരെ വലച്ചു .