Skip to content

ഇന്ത്യക്കെതിരെ സൗത്താഫ്രിക്കക്ക് തകർപ്പൻ വിജയം 

ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ സൗത്താഫ്രിക്കക്ക് 5 വിക്കറ്റിന്റെ ആവേശകരമായ വിജയം . സൂപ്പർ താരം എ ബി ഡിവില്ലിയേഴ്സിന്റെ തിരിച്ചുവരവോടെ  സൗത്താഫ്രിക്ക ഉണർന്ന് കളിച്ചു . 

മഴമൂലം 28 ഓവറുകൾ ആക്കി ചുരുക്കിയ മത്സരത്തിൽ സൗത്താഫ്രിക്കക്ക് വേണ്ടിയിരുന്നത് 202 റൺസ് . കുൽദീപും ചഹാലും സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻമാരെ എറിഞ്ഞിടും എന്ന് കരുതിയ മത്സരത്തിൽ സംഭവിച്ചത് തിരിച്ചായിരുന്നു . രണ്ട് സ്പിന്നർമാരെയും സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻമാർ കണക്കറ്റ് പ്രഹരിച്ചു . 
തിരിച്ചു വരവിൽ ഡിവില്ലിയേഴ്സ് 18 പന്തിൽ 26 റൺസ് നേടി പുറത്താവുമ്പോൾ സൗത്താഫ്രിക്കൻ സ്കോർ 102 ന് 4 എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഡേവിഡ് മില്ലറും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ klaasen ഉം വിജയം ഇന്ത്യയിൽ നിന്നും അകറ്റി . മില്ലർ 28 പന്തിൽ 39 ഉം Klaasen 27 പന്തിൽ 43 റൺസ് നേടി . ഇരുവരും ചേർന്ന് നടത്തിയ 72 റൺസിന്റെ കൂട്ടുകെട്ടാണ് കളിയുടെ ഗതി മാറ്റിയത്. മില്ലർ പുറത്തായ ശേഷം ക്രീസിൽ എത്തിയ Phehlukwaya തകർത്തടിച്ചതോടെ സൗത്താഫ്രിക്ക 25 .3 ഓവറിൽ വിജയ ലക്ഷ്യം കണ്ടു . Phehlukwaya 5 പന്തിൽ 23 റൺസ് നേടി . 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ചുറി നേടിയ ശിഖാർ ധവാന്റെയും ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിൽ ആണ് 289 റൺസ് നേടിയത് . 

ഇത് തുടർച്ചയായ 7 ആം പിങ്ക് ഏകദിനമാണ് സൗത്താഫ്രിക്ക ജയിക്കുന്നത്  

SA in Pink outfit:

2013: Defeated Pakistan

2013: Defeated India

2015: Defeated West Indies

2016: Defeated England

2017: Defeated Sri Lanka

2018: Defeated India