Skip to content

കണ്ണേറ് കൊള്ളാതിരിക്കാൻ കോഹ്ലി കയ്യുറ കറുത്തതാക്കി! ; ഫോമിൽ തിരിച്ചെത്തിയതിനെ കുറിച്ച് സുനിൽ ഗാവസ്‌കർ

ആരാധകർ ഏറെ കാത്തിരുന്ന പ്രകടനമായിരുന്നു ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മുൻ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി കാഴ്ച്ചവെച്ചത്. 169 റൺസ് ചെയ്‌സിങിന് ഇറങ്ങിയ ബാംഗ്ലൂരിന് വേണ്ടി 54 പന്തിൽ 2 സിക്‌സും 8 ഫോറും ഉൾപ്പെടെ 73 റൺസ് നേടി വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. മോശം ഫോമിൽ തുടരുകയായായിരുന്ന കോഹ്ലി ഈ സീസണിൽ ആകെ ഒരു ഫിഫ്റ്റി മാത്രമാണ് നേടിയിട്ടുണ്ടായിരുന്നത്.

മത്സരത്തിലുടനീളം അതീവ ആവേശത്തിൽ ആയിരുന്നു കോഹ്ലി ഓരോ ബൗണ്ടറി വൻ ആഘോഷമാക്കുകയും ചെയ്തിരുന്നു. റാഷിദ് ഖാന്റെ പന്തിൽ സിക്സ് പറത്തി അർധ സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ മുകളിലോട്ട് വിരൽ ചൂണ്ടികൊണ്ടായിരുന്നു ആഘോഷമാക്കിയത്. അതേസമയം കോഹ്ലിയുടെ തകർപ്പൻ പ്രകടനത്തിന് വ്യത്യസ്തമായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗാവസ്‌കർ.

മത്സരശേഷം സൗത്ത് ആഫ്രിക്കൻ താരം സ്മിത്തും അവതാരികയുമായി സംസാരിക്കുന്നതിനിടെയാണ് ഫോമിൽ തിരിച്ചെത്തിയതിന് പിന്നിലെ വിചിത്രമായ കാരണം ഗാവസ്‌കർ ചൂണ്ടിക്കാട്ടിയത്. ഗാവസ്‌കറുടെ വാക്കുകൾ ഇങ്ങനെ…
” ഇന്ത്യകാർ കണ്ണേറിൽ വിശ്വസിക്കുന്നവരാണ്. അത് മറികടക്കാൻ കറുത്തത് ധരിക്കാരാണ്. പതിവിന് വിപരീതമായി കോഹ്ലി ഇന്ന് കറുത്ത കയ്യുറ ധരിച്ചാണ് എത്തിയത്. ഇതിലൂടെ തനിക്കെതിരെയുള്ള കണ്ണേറ് ഇല്ലാതാക്കി “

അതേസമയം മത്സരത്തിന് മുന്നോടിയായി 90 മിനിറ്റ് നെറ്റ്‌സിൽ പരിശീലനം നടത്തിയിട്ടുണ്ടായിരുന്നുവെന്നും കോഹ്ലി മത്സരശേഷം വെളിപ്പെടുത്തിയിരുന്നു. 2018ൽ ഇംഗ്ലണ്ടിൽ ആദ്യ ഇന്നിംഗ്‌സിൽ ലഭിച്ച ഭാഗ്യം ഇന്ന് ഇവിടെ കിട്ടിയെന്നും കോഹ്ലി കൂട്ടിച്ചേർത്തു. അന്ന് 21 റൺസിൽ നിൽക്കേ കോഹ്ലിയുടെ ക്യാച്ച് ഡ്രോപ്പ് ചെയ്തിരുന്നു. പിന്നാലെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. ഈ സംഭവം പ്രെസെന്റഷനിൽ ഹർഷ ബോഗ്ലയ്ക്ക് മറുപടി നൽകുന്നതിനിടെ കോഹ്ലി വിവരിച്ചു.

മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ആർസീബി മറികടന്നു. വിജയത്തോടെ പ്ലേയോഫ് പ്രതീക്ഷകൾ ആർസീബി നിലനിർത്തി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പരാജയപെട്ടാൽ ബാംഗ്ലൂരിന് പ്ലേയോഫിൽ പ്രവേശിക്കാം.