Skip to content

ബ്രോഡും ആൻഡേഴ്സണും തിരിച്ചെത്തി, ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജൂൺ രണ്ടിന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള പതിമൂന്നംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ സ്ഥാനവും ബ്രണ്ടൻ മക്കല്ലം ഹെഡ് കോച്ച് സ്ഥാനവും ഏറ്റെടുത്ത ശേഷമുളള ആദ്യ ടെസ്റ്റ് പരമ്പരയാണിത്.

ആഷസ് പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെ ടീമിൽ നിന്നും ഒഴിവാക്കപെട്ട സീനിയർ പേസർമാരായ സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സണും ടീമിൽ തിരിച്ചെത്തി. ജോണി ബെയർസ്റ്റോയും ബെൻ ഫോക്സുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ബ്രോഡിനും ആൻഡേഴ്സനുമൊപ്പം ടീമിൽ നിന്നും ഒഴിവാക്കിപെട്ട ജോസ് ബട്ട്ലർക്ക് ടീമിൽ തിരിച്ചെത്താനായില്ല. പരിക്ക് മൂലം ക്രിസ് വോക്സ്, സാം കറൻ, ജോഫ്രാ ആർച്ചർ, മാർക്ക് വുഡ് എന്നിവർക്ക് ടീമിൽ ഇടം നേടുവാൻ സാധിച്ചില്ല.

ബെൻ സ്‌റ്റോക്‌സ് (ക്യാപ്റ്റൻ), അലക്‌സ് ലീസ്, സാക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, ബെൻ ഫോക്‌സ്, ക്രെയ്ഗ് ഓവർട്ടൺ, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്‌സൺ, ജാക്ക് ലീച്ച്, മാത്യു പോട്ട്‌സ്

മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ജൂൺ രണ്ടിന് ലോർഡ്സിലാണ് ആരംഭിക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ ഇംഗ്ലണ്ട് അവസാന സ്ഥാനത്തും ന്യൂസിലൻഡ് ആറാം സ്ഥാനത്തുമാണുള്ളത്.