Skip to content

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ജസ്പ്രീത് ബുംറ

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുംറ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തോടെയാണ് ടി20 ക്രിക്കറ്റിൽ ഈ തകർപ്പൻ റെക്കോർഡ് ബുംറ സ്വന്തമാക്കിയത്.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നാലോവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റ് ബുംറ നേടിയിരുന്നു. മത്സരത്തിൽ നേടിയ ഈ വിക്കറ്റോടെ ടി20 ക്രിക്കറ്റിൽ 250 വിക്കറ്റ് ബുംറ പൂർത്തിയാക്കി. ടി20 ക്രിക്കറ്റിൽ 250 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ജസ്പ്രീത് ബുംറ.

ഇതിന് മുൻപ് നാല് ഇന്ത്യൻ ബൗളർമാർ 250 വിക്കറ്റ് നേടിയിട്ടുണ്ടെങ്കിലും ഇവർ നാല് പേരും സ്പിന്നർമാരാണ്. 274 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിൻ, 271 വിക്കറ്റ് നേടിയ യുസ്വെന്ദ്ര ചഹാൽ, 270 വിക്കറ്റ് നേടിയ പിയൂഷ് ചൗള, 262 വിക്കറ്റ് നേടിയ അമിത് മിശ്ര എന്നിവരാണ് ഇതിനുമുൻപ് 250 വിക്കറ്റ് നേടിയിട്ടുള്ള ഇന്ത്യൻ ബൗളർമാർ.

223 വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറാണ് ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ പേസർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറയ്ക്ക് പുറകിലുള്ളത്. ടി20 ക്രിക്കറ്റിൽ ഇതുവരെ 206 മത്സരങ്ങളിൽ നിന്നും 250 വിക്കറ്റ് നേടിയ ബുംറയുടെ എക്കണോമി റേറ്റ് 7.04 മാത്രമാണ്. ടി20 ക്രിക്കറ്റിൽ ഏറ്റവും മികച്ച എക്കണോമി റേറ്റുള്ള രണ്ടാമത്തെ ബൗളർ കൂടിയാണ് ജസ്പ്രീത് ബുംറ.