Skip to content

നമ്മുടെ വിരാട് കോഹ്ലി എന്നുപറയുന്നതിൽ തെറ്റില്ല, പോരാട്ടം ഗ്രൗണ്ടിൽ മാത്രമാണ് : മൊഹമ്മദ് റിസ്വാൻ

ഗ്രൗണ്ടിലെ പോരാട്ടം ഒഴിച്ചുനിർത്തിയാൽ ക്രിക്കറ്റ് താരങ്ങൾ എല്ലാവരും ഒരു കുടുംബം പോലെയാണെന്ന് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ. കൗണ്ടി ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയുമായി കളിച്ചതിൻ്റെ അനുഭവങ്ങൾ പങ്കിടവെയാണ് ക്രിക്കറ്റ് കളിക്കാർ എല്ലാവരും തന്നെ ഒരു കുടുംബത്തെ പോലെയാണെന്ന് തുറന്നുപറഞ്ഞത്.

” പുജാരയ്ക്കൊപ്പം കളികുന്നതിൽ എനിക്ക് അപരിചതമായി ഒന്നും തോന്നിയില്ല. ഞാൻ അവനോട് ഒരുപാട് തമാശ പറയുകയും തമ്മിൽ കളിയാക്കുകയും ചെയ്തു. അദ്ദേഹം നല്ലൊരു വ്യക്തിയാണ്. പുജാരയുടെ ഏകാഗ്രതയും ശ്രദ്ധയും അവിശ്വസനീയമാണ്. മറ്റൊരാളിൽ നിന്നും എന്തെങ്കിലും പഠിക്കാൻ കഴിയുമെങ്കിൽ ആ അവസരം നിങ്ങൾ തീർച്ചയായും ഉപയോഗിക്കണം. ”

” ക്രിക്കറ്റ് കളിക്കാരെല്ലാം ഒരു കുടുംബം പോലെയാണ്. എന്നാൽ നിങ്ങൾ പാകിസ്ഥാന് വെണ്ടിയും നിങ്ങളുടെ സ്വന്തം സഹോദരൻ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും പുറത്താക്കുവാൻ ശ്രമിക്കും. കാരണം നിങ്ങൾ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്. എന്നാൽ ആ പോരാട്ടം ഗ്രൗണ്ടിൽ മാത്രമാണ് നടക്കുന്നത്. ഗ്രൗണ്ടിന് പുറത്ത് ഞങ്ങൾ ഒരു കുടുംബം പോലെയാണ്. ഞാനിപ്പോൾ നമ്മുടെ വിരാട് കോഹ്ലി എന്ന് പറയുന്നതിലോ അല്ലെങ്കിൽ നമ്മുടെ പുജാര, നമ്മുടെ സ്മിത്ത്, നമ്മളുടെ റൂട്ട് എന്ന് പറയുന്നതിലോ യാതൊരു തെറ്റുമില്ല. ” റിസ്വാൻ പറഞ്ഞു.

പാകിസ്ഥാന് വേണ്ടി മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനമാണ് റിസ്വാൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ടി20 യിൽ മാത്രം 29 മത്സരങ്ങളിൽ നിന്നും 73.66 ശരാശരിയിൽ 1326 റൺസ് റിസ്വാൻ നേടിയിരുന്നു.