Skip to content

പ്രായം വെറും അക്കം മാത്രം, തകർപ്പൻ റിവേഴ്സ് സ്വിങിലൂടെ ജോ റൂട്ടിനെ പുറത്താക്കി ജെയിംസ് ആൻഡേഴ്സൺ, വീഡിയോ കാണാം

പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. കൗണ്ടി ക്രിക്കറ്റിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ ക്ലാസിക് റിവേഴ്സ് സ്വിങിലെ പുറത്താക്കി ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്താൻ താൻ ഇപ്പോഴും യോഗ്യനാണെന്ന് വിളിച്ചോതിയിരിക്കുകയാണ് ആൻഡേഴ്സൺ.

( Picture Source : Twitter )

യോർക്ക്ഷെയറിൻ്റെ രണ്ടാം ഇന്നിങ്സിലെ 22 ആം ഓവറിലെ നാലാമത്തെ പന്തിലാണ് തകർപ്പൻ റിവേഴ്സ് സ്വിങിലൂടെ 4 റൺസ് നേടിയ ജോ റൂട്ടിനെ ആൻഡേഴ്സൺ പുറത്താക്കിയത്. ആൻഡേഴ്സൻ്റെ ഈ പന്തിന് മറുപടി നൽകുവാൻ ജോ റൂട്ടിന് സാധിച്ചില്ല.

വീഡിയോ ;

ഈ കൗണ്ടി സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 11 വിക്കറ്റുകൾ ജെയിംസ് ആൻഡേഴ്സൺ നേടിയിട്ടുണ്ട്. ഈ ഇംഗ്ലണ്ട് സമ്മറിൽ ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ് ആൻഡേഴ്സൺ. ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും ടീമിൽ തിരിച്ചെത്തുമെന്ന് പുതിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് വ്യക്തമാക്കിയിരുന്നു.

( Picture Source : Twitter )

ഇംഗ്ലണ്ടിന് വേണ്ടി 169 മത്സരങ്ങൾ കളിച്ചിട്ടുള്ള ആൻഡേഴ്സൺ 640 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ മുത്തയ്യ മുരളീധരനും ഷെയ്ൻ വോണിനും ശേഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ കൂടിയാണ് ആൻഡേഴ്സൺ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പേസ് ബൗളറെന്ന ചരിത്രനേട്ടവും ആൻഡേഴ്സൻ്റെ പേരിലാണ്.

( Picture Source : Twitter )