Skip to content

ക്രിക്കറ്റ് ലോകത്തിന് തീരാനഷ്ടം, മുൻ ഓസ്ട്രേലിയൻ താരം ആൻഡ്രൂ സൈമണ്ട്സ് കാർ അപകടത്തിൽ മരിച്ചു

മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രൂ സൈമണ്ട്സ് കാർ അപകടത്തിൽ മരിച്ചു. ടൗൺസ്വില്ലെ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുണ്ടായ അപകടത്തിലാണ് സൈമണ്ട്സ് മരിച്ചത്. ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ സൈമണ്ട്സ് 20 ടെസ്റ്റ് മത്സരങ്ങളിലും 198 ഏകദിനങ്ങളിലും 14 ടി20 മത്സരങ്ങളിലും ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. സൈമണ്ട്സ് സഞ്ചരിച്ചിരുന്ന കാർ ബ്രോഡ്വേ വിട്ട് ഉരുളുകയായിരുന്നു. എമർജൻസി സർവീസ് രക്ഷക്കായി എത്തിയെങ്കിലും അപകടത്തിലേറ്റ പരിക്ക് മൂലം സൈമണ്ട്സ് വിടവാങ്ങുകയായിരുന്നുവെന്നും പോലീസ് പ്രസ്ഥാവനയിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

1998 ൽ ഓസ്ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച സൈമണ്ട്സ് 198 ഏകദിന മത്സരങ്ങളിൽ നിന്നും 39.44 ശരാശരിയിൽ 6 സെഞ്ചുറിയും 30 ഫിഫ്റ്റിയുമടക്കം 5088 റൺസും 26 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 1462 റൺസും നേടിയിട്ടുണ്ട്. മൂന്ന് ഫോർമാറ്റിൽ നിന്നുമായി 165 വിക്കറ്റും ഓസ്ട്രേലിയക്കായി സൈമണ്ട്സ് നേടിയിട്ടുണ്ട്. 2 തവണ ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയൻ ടീമിൻ്റെ ഭാഗം കൂടിയായിരുന്നു സൈമണ്ട്സ്.

ഐ പി എല്ലിൽ 39 മത്സരങ്ങളിൽ കളിച്ചിട്ടുള്ള സൈമണ്ട്സ് പ്രഥമ ഐ പി എൽ സീസണിൽ ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാളായിരുന്നു. ഡെക്കാൻ ചാർജേഴ്സിന് വേണ്ടിയും മുംബൈ ഇന്ത്യൻസിന് വേണ്ടിയുമാണ് സൈമണ്ട്സ് കളിച്ചിട്ടുള്ളത്.b