Skip to content

നിർഭാഗ്യത്തിൻ്റെ റെക്കോർഡിൽ ധോണിയ്ക്കും കോഹ്ലിയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് സഞ്ജു സാംസൺ

മികച്ച പ്രകടനമാണ് ഈ സീസണിൽ സഞ്ജു സാംസൻ്റെ കീഴിൽ രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾ ഇപ്പോഴും സജീവമാണ്. സീസണിൽ ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോഴും ടോസിൻ്റെ കാര്യത്തിൽ സഞ്ജു സാംസൺ നിർഭാഗ്യവാനായിരുന്നു. 12 മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് ടോസ് വിജയിക്കാനായത്.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും ടോസ് നഷ്ടപെട്ടതോടെ ഒരു സീസണിൽ 11 തവണ ടോസ് നഷ്ടപെടുന്ന മൂന്നാമത്തെ ക്യാപ്റ്റനായി സഞ്ജു മാറി. ഇതിനുമുൻപ് 2008 സീസണിൽ എം എസ് ധോണിയ്ക്കും 2013 സീസണിൽ വിരാട് കോഹ്ലിയ്ക്കും 11 മത്സരങ്ങളിൽ ടോസ് നഷ്ടപെട്ടിരുന്നു.

2012 സീസണിൽ 12 മത്സരങ്ങളിൽ ടോസ് നഷ്ടപെട്ട എം എസ് ധോണിയാണ് ഒരു സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടോസ് നഷ്ടപെട്ടിട്ടുള്ള ക്യാപ്റ്റൻ.

12 മത്സരങ്ങളിൽ നിന്നും 7 വിജയവുമായി നിലവിൽ പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസുള്ളത്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ഒന്നിൽ വിജയിച്ചാൽ പ്ലേയോഫ് ഏറെക്കുറെ ഉറപ്പിക്കാൻ റോയൽസിന് സാധിക്കും.16 പോയിൻ്റ് നേടി രണ്ടാം സ്ഥാനത്തുള്ള ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയും ഇനിയും പ്ലേയോഫ് പ്രതീക്ഷകൾ അവസാനിക്കാത്ത ചെന്നൈ സൂപ്പർ കിങ്സിനെതിരെയുമാണ് രാജസ്ഥാൻ റോയൽസിന് മത്സരങ്ങലുള്ളത്.