Skip to content

വീണ്ടും ഞെട്ടിച്ച് അശ്വിൻ, മൂന്നാമനായി ഇറങ്ങി നേടിയത് തൻ്റെ ആദ്യ ഐ പി എൽ ഫിഫ്റ്റി

ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണായക പോരാട്ടത്തിൽ ഫിഫ്റ്റിയുമായി തിളങ്ങി രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ മൂന്നാമനായി ഇറങ്ങിയ അശ്വിൻ്റെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് പൊരുതാവുന്ന സ്കോറിൽ എത്തിയത്.

( Picture Source : IPL )

37 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ രവിചന്ദ്രൻ അശ്വിൻ 4 ഫോറും 2 സിക്സുമടക്കം 50 റൺസ് നേടിയാണ് പുറത്തായത്. ഐ പി എല്ലിലെ അശ്വിൻ്റെ ആദ്യ ഫിഫ്റ്റിയാണിത്. 70 ഇന്നിങ്സുകൾ കളിച്ച ശേഷമാണ് അശ്വിൻ ഐ പി എല്ലിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയിരിക്കുന്നത്. അശ്വിനൊപ്പം 30 പന്തിൽ 6 ഫോറും 2 സിക്സുമടക്കം 48 റൺസ് നേടിയ ദേവ്ദത് പടിക്കലും രാജസ്ഥാൻ റോയൽസിന് വേണ്ടി മികവ് പുലർത്തി. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് രാജസ്ഥാൻ റോയൽസ് നേടി.

( Picture Source : IPL )

തകർപ്പൻ ഫോമിലുള്ള ജോസ് ബട്ട്ലർ 11 പന്തിൽ 7 റൺസ് മാത്രം നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ 4 പന്തിൽ 6 റൺസ് നേടി പുറത്തായി.

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ചേതൻ സക്കറിയ, മിച്ചൽ മാർഷ്, ആൻറിച്ച് നോർ ക്കിയ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

( Picture Source : IPL )