CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ലഖ്നൗവിന് അടിപതറി, തകർപ്പൻ വിജയത്തോടെ പ്ലേയോഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ പരാജയപെടുത്തി ഐ പി എൽ പതിനഞ്ചാം സീസണിൻ്റെ പ്ലേയോഫിൽ പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. 62 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ ഗുജറാത്ത് നേടിയത്. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയാണ് 145 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സിന് 13.5 ഓവറിൽ 82 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

( Picture Source : IPL )

മത്സരത്തിലെ വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേയോഫിൽ പ്രവേശിച്ചു. ഈ സീസണിൽ പ്ലേയോഫിൽ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്.

( Picture Source : IPL )

മൂന്ന് ബാറ്റ്സ്മാന്മാർ മാത്രമാണ് ലഖ്നൗ നിരയിൽ രണ്ടക്കം കടന്നത്. തകർപ്പൻ ഫോമിലുള്ള ക്യാപ്റ്റൻ കെ എൽ രാഹുൽ 16 പന്തിൽ 8 റൺസ് നേടി പുറത്തായപ്പോൾ ഡീകോക്ക് 11 റൺസും ദീപക് ഹൂഡ 27 റൺസും നേടി പുറത്തായി.

ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി റാഷിദ് ഖാൻ 3.5 ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റും യാഷ് ദയാൽ, സായ് കിഷോർ എന്നിവർ രണ്ട് വിക്കറ്റ് വീതവും മൊഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി.

( Picture Source : IPL )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 49 പന്തിൽ പുറത്താകാതെ 63 റൺസ് നേടിയ ശുഭ്മാൻ ഗില്ലിൻ്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ 144 റൺസ് നേടിയത്. ഡേവിഡ് മില്ലർ 24 പന്തിൽ 26 റൺസും രാഹുൽ തെവാട്ടിയ 16 പന്തിൽ 22 റൺസും നേടി.

ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി ആവേശ് ഖാൻ രണ്ട് വിക്കറ്റും മോഹ്സിൻ ഖാൻ, ജേസൺ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : IPL )
Leave a comment