വിരാട് കോഹ്ലിയ്ക്ക് ശേഷം ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി എം എസ് ധോണി

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ എം എസ് ധോണി കാഴ്ച്ചവെച്ചത്. മത്സരത്തിൽ അഞ്ചാമനായി ഇറങ്ങിയ ധോണി തകർത്തടിച്ചതോടെയാണ് ചെന്നൈ സ്കോർ 200 കടന്നത്. മത്സരത്തിലെ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് എം എസ് ധോണി.

( Picture Source : IPL )

മത്സരത്തിൽ 8 പന്തിൽ നിന്നും പുറത്താകാതെ 21 റൺസ് എം എസ് ധോണി നേടിയിരുന്നു. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനായി 6000 റൺസ് ധോണി പൂർത്തിയാക്കി. ടി20 യിൽ ക്യാപ്റ്റനായി 6000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് എം എസ് ധോണി. മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ആർ സീ ബി ക്യാപ്റ്റനുമായ വിരാട് കോഹ്ലിയാണ് ഇതിനുമുൻപ് ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനായി 6000 റൺസ് നേടിയിട്ടുള്ളത്.

( Picture Source : IPL )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി തകർപ്പൻ തുടക്കമാണ് റുതുരാജ് ഗയ്ക്ക്വാദും കോൺവേയും ചേർന്ന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 110 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഗയ്ക്ക്വാദ് 33 പന്തിൽ 41 റൺസ് നേടി പുറത്തായപ്പോൾ തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടിയ കോൺവേ 49 പന്തിൽ 7 ഫോറും 5 സിക്സുമടക്കം 87 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : IPL )

ശിവം ദുബെ 19 പന്തിൽ 32 റൺസ് നേടിയപ്പോൾ എം എസ് ധോണി 8 പന്തിൽ 21 റൺസ് നേടി പുറത്താകാതെ നിന്നു.

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ആൻറിച്ച് നോർകിയ മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദ് ഒരു വിക്കറ്റും നേടി.

( Picture Source : IPL )