9/2 എന്ന ഘട്ടത്തിൽ ഷഹീൻ അഫ്രീദിക്കെതിരെ അപ്പർ കട്ടിലൂടെ പൂജാരയുടെ സിക്സ് – വീഡിയോ

2022ലെ നടന്നുകൊണ്ടിരിക്കുന്ന കൗണ്ടി ചാമ്പ്യൻഷിപ്പിൽ ചേതേശ്വര് പൂജാര തകർപ്പൻ ഫോമിലാണ്. കഴിഞ്ഞ 12 മാസത്തെ മോശം ബാറ്റിംഗ് പ്രകടനത്തെത്തുടർന്ന് ഈ വർഷം ആദ്യം ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ഹോം പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് സീനിയർ ബാറ്ററെ ഒഴിവാക്കിയിരുന്നു.  ഒപ്പം രഞ്ജി ട്രോഫിയിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ പുജാരയ്ക്ക് സാധിച്ചിരുന്നില്ല.

പഴയ ഫോമിൽ തിരിച്ചെത്താൻ മുഴുവൻ കൗണ്ടി സീസണിലും കളിക്കാൻ സ്വയം ലഭ്യമാക്കിയിരുന്നു. ഏതായാലും
പൂജാരയുടെ നീക്കം അദ്ദേഹത്തിന് അനുകൂലമായിരിക്കുകയാണ്. അടുത്തിടെ ഡബിൾ സെഞ്ചുറിയും സെഞ്ചുറിയും നേടി തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ഏറ്റവും മികച്ച ആധുനിക ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ഷഹീൻ അഫ്രീദിയെ കഴിഞ്ഞ ദിവസം നിർഭയമായമായാണ് നേരിട്ടത്.  സസെക്സും മിഡിൽസെക്സും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിനിടെയാണ് ഇത് സംഭവിച്ചത്. അപൂർവമായി അറ്റാക്കിങ് ഷോട്ട് കളിക്കുന്ന പൂജാര പാക് ബൗളർക്കെതിരെ സിക്സ് നേടിയിരിക്കുകയാണ്.

രണ്ടാം ഇന്നിംഗ്‌സിൽ, സസെക്‌സ് 6/2 എന്ന നിലയിലായിരിക്കെ ബാറ്റ് ചെയ്യാനെത്തിയ പൂജാരയാണ്  കൗണ്ടർ അറ്റാക്കിങ് ചെയ്തത്. ഷഹീൻ അഫ്രീദിയുടെ ഓഫ് സ്റ്റമ്പിന് പുറത്തേക്കുള്ള ഒരു ഷോർട്ട് ഡെലിവറിയിൽ അപ്പർ കട്ടിലൂടെ സിക്സ് നേടിയാണ് മറുപടി നൽകിയത്.

ആദ്യ ഇന്നിംഗ്‌സിൽ 16 റൺസാണ് പൂജാര നേടിയത്.  രണ്ടാം ഇന്നിംഗ്‌സിൽ ഇതുവരെ, ടോം അൽസോപ്പിനൊപ്പം മൂന്നാം വിക്കറ്റിൽ 68 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് അദ്ദേഹം സ്ഥാപിച്ചത്.  അൽസോപ് 29 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, പൂജാര 35 റൺസുമായി ഒരുവശത്ത് പുറത്താകാതെ നിന്നു.