Skip to content

ഒരോവറിൽ തുടർച്ചയായി 5 സിക്സ്, കൗണ്ടിയിൽ തകർത്താടി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

ഇംഗ്ലണ്ട് ക്യാപ്റ്റനായ ശേഷമുളള ആദ്യ മത്സരത്തിൽ തകർത്താടി ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ഈ കൗണ്ടി സീസണിലെ തൻ്റെ ആദ്യ മത്സരത്തിലാണ് തകർപ്പൻ പ്രകടനം സ്റ്റോക്സ് പുറത്തെടുത്തത്. വോർസെസ്റ്റർഷയറിനെതിരായ മത്സരത്തിൽ ഡർഹാമിന് വേണ്ടി സെഞ്ചുറി നേടിയ താരം ഒരോവറിൽ തുടർച്ചയായി അഞ്ച് സിക്സ് പറത്തി ഏവരെയും ഞെട്ടിക്കുകയും ചെയ്തു.

( Picture Source : Twitter )

ആദ്യ ഇന്നിങ്സിൽ 64 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ ബെൻ സ്റ്റോക്സ് 88 പന്തിൽ 8 ഫോറും 18 സിക്സുമടക്കം 161 റൺസ് നേടിയാണ് പുറത്തായത്. ഇന്നിങ്സിലെ 117 ആം ഓവറിലാണ് സ്പിന്നർ ജോഷ് ബേക്കറിനെതിരെ തുടർച്ചയായി അഞ്ച് സിക്സ് ബെൻ സ്റ്റോക്സ് പറത്തിയത്. അഞ്ച് സിക്സും ഫോറുമടക്കം 34 റൺസാണ് ആ ഓവറിൽ ബെൻ സ്റ്റോക്സ് നേടിയത്. അവസാന പന്ത് നേരിയ വ്യത്യാസത്തിലാണ് സിക്സാകാതെ പോയത്.

വീഡിയോ ;

17 സിക്സുകളാണ് ബെൻ സ്റ്റോക്സ് അടിച്ചുകൂട്ടിയത്. ഇതോടെ ഒരു ഫസ്റ്റ് ക്ലാസ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇംഗ്ലണ്ട് ബാറ്റ്സ്മാനെന്ന റെക്കോർഡ് ബെൻ സ്റ്റോക്സ് സ്വന്തമാക്കി.

U( Picture Source : Twitter )

ഡർഹാമിന് വേണ്ടിയുളള ഏറ്റവും വേഗതയേറിയ ഫസ്റ്റ് ക്ലാസ്സ് സെഞ്ചുറിയാണിത്. കൂടാതെ 2005 ന് ശേഷം ഇതാദ്യമായാണ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഒരു ബാറ്റ്സ്മാൻ ലഞ്ചിന് മുൻപ് സെഞ്ചുറി നേടുന്നത്. കൗണ്ടിയിൽ തുടർച്ചയായി അഞ്ച് സിക്സ് നേടുന്ന നാലാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് ബെൻ സ്റ്റോക്സ്.

ബെൻ സ്റ്റോക്സിൻ്റെ ഫോം ഇംഗ്ലണ്ടിന് ശുഭസൂചനയാണ് നൽകുന്നത്. ജോ റൂട്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് സ്റ്റോക്സിനെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റനായി നിയമിച്ചത്. ന്യൂസിലൻഡിനെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയുമാണ് ഈ സമ്മറിൽ ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പരകളുള്ളത്. കൂടാതെ കഴിഞ്ഞ തവണ മാറ്റിവെച്ച ഇന്ത്യയ്ക്കെതിരായ ഒരേയൊരു ടെസ്റ്റ് മത്സരവും ഈ സമ്മറിൽ നടക്കും.

( Picture Source : Twitter )