Skip to content

മുൻപിൽ ഷോൺ ടെയ്റ്റ് മാത്രം, ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

ഐ പി എല്ലിൽ വീണ്ടും വേഗതകൊണ്ട് ഞെട്ടിച്ച് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ യുവ പേസർ ഉമ്രാൻ മാലിക്ക്. ഇതിനോടകം ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ഉമ്രാൻ മാലിക്ക് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ പന്തെറിഞ്ഞാണ് ഞെട്ടിച്ചത്.

( Picture Source : IPL )

157 കിലോമീറ്റർ വേഗതയിലാണ് അവസാന ഓവറിലെ നാലാം പന്ത് ഉമ്രാൻ മാലിക്ക് എറിഞ്ഞത്. ഐ പി എൽ ചരിത്രത്തിൽ റെക്കോഡ് ചെയ്യപെട്ടവയിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ പന്താണിത്. 157.71 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ഓസ്ട്രേലിയൻ പേസർ ഷോൺ ടെയ്റ്റിൻ്റെ പേരിലാണ് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഡെലിവറിയെന്ന റെക്കോർഡുള്ളത്.

വീഡിയോ ;

വേഗതയിൽ ഞെട്ടിച്ചുവെങ്കിലും മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല. നാലോവറിൽ 52 റൺസ് വഴങ്ങിയിരുന്നു. വിക്കറ്റൊന്നും നേടാനും താരത്തിന് സാധിച്ചില്ല. സീസണിൽ ഇതുവരെ 10 മത്സരങ്ങളിൽ നിന്നും 15 വിക്കറ്റ് ഉമ്രാൻ മാലിക്ക് നേടിയിട്ടുണ്ട്.

( Picture Source : IPL )

മത്സരത്തിൽ 58 പന്തിൽ 92 റൺസ് നേടിയ ഡേവിഡ് വർണറുടെയും 35 പന്തിൽ 67 റൺസ് നേടിയ റോവ്മാൻ പവലിൻ്റെയും മികവിൽ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് അടിച്ചുകൂട്ടി. നാലോവറിൽ. 25 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മാത്രമാണ് സൺറൈസേഴ്സിന് വേണ്ടി തിളങ്ങിയത്.

( Picture Source : IPL ) by