Skip to content

ഗുജറാത്ത് ടൈറ്റൻസിൻ്റെ വിജയകുതിപ്പിന് കടിഞ്ഞാണിട്ട് പഞ്ചാബ്, സ്വന്തമാക്കിയത് 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് സീസണിലെ അഞ്ചാം വിജയം നേടി പഞ്ചാബ് കിങ്സ്. മത്സരത്തിൽ 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് പഞ്ചാബ് നേടിയത്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 144 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.

( Picture Source : IPL )

53 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയ ശിഖാർ ധവാൻ, 28 പന്തിൽ 40 റൺസ് നേടി പുറത്തായ ഭാനുക രാജപക്സ, 10 പന്തിൽ പുറത്താകാതെ 30 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൺ എന്നിവരാണ് അനായാസ വിജയം പഞ്ചാബ് കിങ്സിന് നേടികൊടുത്തത്.

( Picture Source : IPL )

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിനെ നാലോവറിൽ 33 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാഡയാണ് തകർത്തത്. അർഷ്ദീപ് സിങ്, ഋഷി ധവാൻ, ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source : IPL )

50 പന്തിൽ പുറത്താകാതെ 65 റൺസ് നേടിയ സായ് സുദർശൻ മാത്രമാണ് ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി തിളങ്ങിയത്. സീസണിലെ ഗുജറാത്ത് ടൈറ്റൻസിൻ്റെ രണ്ടാം തോൽവിയാണിത്. സീസണിലെ അഞ്ചാം വിജയം നേടിയ പഞ്ചാബ് കിങ്സ് പോയിൻ്റ് ടേബിളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ്, കെ കെ ആർ എന്നീ ടീമുകളെ പിന്നിലാക്കി പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി.

( Picture Source : IPL )