ഫിഫ്റ്റി നേടി സൂര്യകുമാർ യാദവ്, തകർത്തടിച്ച് ടിം ഡേവിഡ്, രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യൻസ്

രാജസ്ഥാൻ റോയൽസിനെ 5 വിക്കറ്റിന് തകർത്ത് ഈ സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു.

( Picture Source : IPL )

39 പന്തിൽ 51 റൺസ് നേടിയ സൂര്യകുമാർ യാദവും 30 പന്തിൽ 35 റൺസ് നേടിയ തിലക് വർമ്മയുമാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി തിളങ്ങിയത്. ഇരുവരും പുറത്തായ ശേഷം സമ്മർദ്ദത്തിലായ മുംബൈ ഇന്ത്യൻസിനെ 9 പന്തിൽ 20 റൺസ് നേടി തകർത്തടിച്ച ടിം ഡേവിഡാണ് വിജയത്തിലെത്തിച്ചത്.

( Picture Source : IPL )

രാജസ്ഥാൻ റോയൽസിന് വേണ്ടി ട്രെൻഡ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ, പ്രസീദ് കൃഷ്ണ, യുസ്വെന്ദ്ര ചഹാൽ, കുൽദീപ് സെൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിന് വേണ്ടി 52 പന്തിൽ 67 റൺസ് നേടിയ ജോസ് ബട്ട്ലറും 9 പന്തിൽ 21 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനും മാത്രമാണ് തിളങ്ങിയത്.

( Picture Source : IPL )

മുംബൈ ഇന്ത്യൻസിന് വേണ്ടി ഹൃദിക് ശോകീൻ, റൈലി മെറഡിത് എന്നിവർ രണ്ട് വിക്കറ്റ് വീതവും കുമാർ കാർത്തികേയ, ഡാനിയൽ സാംസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മേയ് രണ്ടിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം. മേയ് ആറിന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.

( Picture Source : IPL )