Skip to content

ഡ്രീം കോംബോ, കൗണ്ടിയിൽ സെഞ്ചുറി കൂട്ടുകെട്ടുമായി പുജാരയും മൊഹമ്മദ് റിസ്വാനും, വീഡിയോ കാണാം

കൗണ്ടി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര . സീസണിലെ മൂന്നാം മത്സരത്തിൽ സസെക്സിന് വേണ്ടി രണ്ടാം ഡബിൾ സെഞ്ചുറി നേടിയിരിക്കുകയാണ് പുജാര. പാക് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനെ കൂട്ടുപിടിച്ച് ടീമിന് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോറിൽ എത്തിച്ചാണ് പുജാര പുറത്തായത്.

( Picture Source : Twitter )

സീസണിൽ ഡർബിഷയറിനെതിരായ തൻ്റെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ പുജാര വോർസെസ്റ്റർഷയറിനെതിരായ തൊട്ടടുത്ത മത്സരത്തിൽ സെഞ്ചുറി നേടിയിരുന്നു ഇതിനുപുറകെയാണ് ഇപ്പോൾ ഡർഹാമിനെതിരായ മൂന്നാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ ഡബിൾ സെഞ്ചുറി നേടിയിരിക്കുന്നത്.

( Picture Source : Twitter )

334 പന്തിൽ 24 ബൗണ്ടറിയടക്കം 203 റൺസ് നേടിയാണ് ചേതേശ്വർ പുജാര പുറത്തായത്. ആറാം വിക്കറ്റിൽ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനൊപ്പം ചേർന്ന് 154 റൺസ് പുജാര കൂട്ടിചേർത്തിരുന്നു. പുജാരയ്ക്ക് മികച്ച പിന്തുണ നൽകിയ റിസ്വാൻ 145 പന്തിൽ 79 റൺസ് നേടിയാണ് പുറത്തായത്.

വീഡിയോ ;

ഇരുവരുടെയും മികവിൽ ആദ്യ ഇന്നിങ്സിൽ 538 റൺസ് നേടിയ സസെക്സ് 315 റൺസിൻ്റെ കൂറ്റൻ ലീഡ് സ്വന്തമാക്കി. നേരത്തേ ആദ്യ ഇന്നിങ്സിൽ ഡർഹാമിന് 223 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്.

( Picture Source : Twitter )

സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 132.75 ശരാശരിയിൽ രണ്ട് ഡബിൾ സെഞ്ചുറിയടക്കം 531 റൺസ് പുജാര നേടിയിട്ടുണ്ട്. ഡിവിഷൻ ടൂവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് പുജാര. കൗണ്ടിയിലെ ഈ തകർപ്പൻ പ്രകടനം തുടർന്നാൽ അധികം വൈകാതെ തന്നെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ പുജാരയ്ക്ക് സാധിക്കും.

( Picture Source : Twitter )