Skip to content

മില്ലറും തെവാട്ടിയയും തിളങ്ങി, ആർ സീ ബിയ്ക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് 6 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 6 വിക്കറ്റിന് തകർത്ത് സീസണിലെ എട്ടാം വിജയം നേടി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 171 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് മറികടന്നു. സീസണിലെ തുടർച്ചയായ മൂന്നാം പരാജയമാണ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഏറ്റുവാങ്ങിയത്.

( Picture Source : IPL )

25 പന്തിൽ 5 ഫോറും രണ്ട് സിക്സുമടക്കം 43 റൺസ് നേടിയ രാഹുൽ തെവാട്ടിയയും 24 പന്തിൽ 4 ഫോറും ഒരു സിക്സുമടക്കം 39 റൺസ് നേടിയ ഡേവിഡ് മില്ലറുമാണ് ഗുജറാത്ത് ടൈറ്റൻസിന് വിജയം സമ്മാനിച്ചത്. വൃദ്ധിമാൻ സാഹ 22 പന്തിൽ 29 റൺസും ശുഭ്മാൻ ഗിൽ 28 പന്തിൽ 31 റൺസും നേടി പുറത്തായി.

( Picture Source : IPL )

ഒരു ഘട്ടത്തിൽ 95 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് തിരിച്ചെത്തിയത്. അഞ്ചാം വിക്കറ്റിൽ 79 റൺസ് തെവാട്ടിയയും മില്ലറും ചേർന്ന് കൂട്ടിചേർത്തു.

( Picture Source : IPL )

ആർ സീ ബിയ്ക്ക് വേണ്ടി ഷഹബാസ് അഹമ്മദ്, ഹസരങ്ക എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 53 പന്തിൽ 58 റൺസ് നേടിയ വിരാട് കോഹ്ലി, 32 പന്തിൽ 52 റൺസ് നേടിയ രജത് പട്ടിന്ദർ, 18 പന്തിൽ 33 റൺസ് നേടിയ ഗ്ലെൻ മാക്സ്വെൽ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി പ്രദീപ് സാഗ്വാൻ രണ്ട് വിക്കറ്റും മൊഹമ്മദ് ഷാമി, റാഷിദ് ഖാൻ, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : IPL )