Skip to content

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

ഐ പി എല്ലിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് ഈ തകർപ്പൻ റെക്കോർഡ് വാർണർ സ്വന്തം പേരിൽ കുറിച്ചത്. മറ്റൊരു ബാറ്റ്സ്മാനും ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കുവാൻ സാധിച്ചിട്ടില്ല.

( Picture Source : BCCI )

147 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി 26 പന്തിൽ 8 ബൗണ്ടറിയടക്കം 42 റൺസ് നേടിയാണ് ഡേവിഡ് വാർണർ പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 1000 റൺസ് പൂർത്തിയാക്കി. ഇതോടെ ഐ പി എല്ലിൽ രണ്ട് ടീമിനെതിരെ 1000 + റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡ് വാർണർ സ്വന്തമാക്കി.

( Picture Source : BCCI )

കെ കെ ആറിനെ കൂടാതെ പഞ്ചാബ് കിങ്സിനെതിരെയും ഡേവിഡ് വാർണർ 1000 + റൺസ് നേടിയിട്ടുണ്ട്.

ഡേവിഡ് വാർണറെ കൂടാതെ രോഹിത് ശർമ്മയും ശിഖാർ ധവാനുമാണ് ഐ പി എല്ലിൽ ഒരു ടീമിനെതിരെ 1000 + റൺസ് നേടിയിട്ടുള്ളത്. രോഹിത് ശർമ്മ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും ശിഖാർ ധവാൻ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുമാണ് 1000 റൺസ് നേടിയിട്ടുള്ളത്.

( Picture Source : BCCI )

സീസണിൽ മികച്ച പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനായി വാർണർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരങ്ങൾ നഷ്ടമായ വാർണർ കളിച്ച 6 മത്സരങ്ങളിൽ 52.20 ശരാശരിയിൽ 150 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 261 റൺസ് നേടിയിട്ടുണ്ട്. മൂന്ന് ഫിഫ്റ്റി കളിച്ച 6 മത്സരങ്ങളിൽ നിന്നും വാർണർ നേടി. സീസണിൽ ഡൽഹിയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ഡേവിഡ് വാർണറാണ്.

( Picture Source : BCCI )