Skip to content

ജമ്മു എക്സ്പ്രസ്സ്, സാക്ഷാൽ സ്റ്റെയ്‌നെ പോലും ഞെട്ടിച്ച് ഉമ്രാൻ മാലിക്കിൻ്റെ ബുള്ളത് യോർക്കർ, വീഡിയോ കാണാം

ഐ പി എല്ലിൽ തൻ്റെ തകർപ്പൻ പ്രകടനത്തിലൂടെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ യുവ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്ക്. അതിവേഗതയ്ക്കൊപ്പം കൃത്യതയാർന്ന ലൈനിലൂടെ ലോകോത്തര ബാറ്റ്സ്മാന്മാരെ പോലും വിറപ്പിക്കുകയാണ് ഈ 22 ക്കാരൻ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. ഇതിൽ വൃദ്ധിമാൻ സാഹയെ പുറത്താക്കിയ താരത്തിൻ്റെ ബുള്ളറ്റ് യോർക്കർ ആരാധകർക്കൊപ്പം ബൗളിങ് കോച്ച് ഡെയ്ൽ സ്റ്റെയ്നെ പോലും ഞെട്ടിച്ചു.

( Picture Source : BCCI )

അവസാന ഓവർ വരെ നീണ്ടപോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് 5 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ചായി ജൂറി തിരഞ്ഞെടുത്തത് ഉമ്രാൻ മാലിക്കിനെയായിരുന്നു. നാലോവറിൽ 25 റൺസ് മാത്രം വഴങ്ങിയ താരമാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ അഞ്ച് വിക്കറ്റും നേടിയത്.

( Picture Source : BCCI )

152.8 കിലോമീറ്റർ വേഗതയിലെറിഞ്ഞ യോർക്കറിലൂടെയാണ് ഫിഫ്റ്റി നേടിയ വൃദ്ധിമാൻ സാഹയെ ഉമ്രാൻ മാലിക്ക് പുറത്താക്കിയത്. സൺറൈസേഴ്സിൻ്റെ ബൗളിങ് കോച്ചും ഉമ്രാൻ മാലിക്കിൻ്റെ മാർഗ്ഗദർശിയുമായ സാക്ഷാൽ ഡെയ്ൽ സ്റ്റെയ്നെ പോലും ഈ ഡെലിവറി ഞെട്ടിച്ചു.

വീഡിയോ ;

ഐ പി എല്ലിൽ സൺറൈസേഴ്സിന് വേണ്ടി ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളറാണ് ഉമ്രാൻ മാലിക്ക്. ഇതിനുമുൻപ് 2017 സീസണിൽ പഞ്ചാബിനെതിരെ ഭുവനേശ്വർ കുമാറാണ് സൺറൈസേഴ്സിന് വേണ്ടി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

( Picture Source : BCCI )

മത്സരത്തിൽ അഞ്ച് വിക്കറ്റിൻ്റെ ആവേശവിജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 196 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ ഗുജറാത്ത് മറികടന്നു. 11 പന്തിൽ 31 റൺസ് നേടിയ റാഷിദ് ഖാനും 21 പന്തിൽ 41 റൺസ് നേടിയ രാഹുൽ തെവാട്ടിയയുമാണ് അവസാന ഓവറുകളിൽ തകർത്തടിച്ച് ടീമിനെ വിജയത്തിലെത്തിച്ചത്. വൃദ്ധിമാൻ സാഹ 38 പന്തിൽ 68 റൺസ് നേടി മികച്ച തുടക്കം സമ്മാനിച്ചു.

ഏപ്രിൽ 30 ന് ആർ സീ ബിയ്ക്കെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ അടുത്ത മത്സരം. മെയ് ഒന്നിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് സൺറൈസേഴ്സിൻ്റെ അടുത്ത മത്സരം.

( Picture Source : BCCI )