ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ചവൻ ഡിവില്ലിയേഴ്‌സോ? 

എബി ഡിവില്ലിയേഴ്സ് ആണോ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ? ബുദ്ധിമുട്ടുള്ള ചോദ്യമാണ്. പലർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ വരാവുന്ന ഒരു കാര്യം. പക്ഷെ ഈ കാര്യത്തിൽ പ്രകടന മികവും കണക്കുകളും മുൻ നിർത്തി പരിശോധിക്കാൻ പുറപ്പെട്ടാൽ തീർച്ചയായും ഡിവില്ലിയേഴ്സ് തന്നെയാണ് ഏകദിന ക്രിക്കറ്റിൽ ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച ക്രിക്കറ്റർ എന്ന് സമ്മതിച്ചു കൊടുക്കാതെ വഴിയില്ല.  

തീര്‍ത്തും വ്യത്യസ്തമായ സ്ട്രോക്കുകളുടെ അപാരമായ ഒരു ശേഖരം തന്നെ എബിയുടെ പക്കല്‍ ഉണ്ട്.ഓര്‍ത്തഡോക്സ് ,അണ്‍ ഓര്‍ത്തഡോക്സ് എന്നീ രണ്ടു ശൈലികളിലേക്കും വളരെ പെട്ടെന്ന് തന്നെ കൂട് വിട്ടു കൂടുമാറ്റം നടത്താനുള്ള കഴിവാണ് അയാളെ മറ്റു ക്രിക്കറ്റർമാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ജാക്ക് കല്ലിസ് കളിക്കുന്ന അതേ അനായാസതയോടെ മനോഹരമായ ഒരു കവര്‍ ഡ്രൈവ് അണ്‍ലീഷ് ചെയ്യുന്ന അയാള്‍ അതേ അനായാസതയോടെ തന്നെ ഓഫ് സ്റ്റമ്പിനു വെളിയില്‍ പിച്ച് ചെയ്യുന്ന ഒരു പന്തിനെ റിവേഴ്സ് സ്വീപ്പിലൂടെ ബൌണ്ടറി കടത്തുന്ന കാഴ്ചയും നമുക്ക് കാണാം. 

നമ്മൾ കണ്ട് വളർന്ന പല താരങ്ങൾക്കും കൃത്യമായി ഒരു ഹീറ്റിങ് സോൺ ഉണ്ടാവും. പക്ഷെ ഡിവില്ലിയേഴ്സ് ബാറ്റ് ചെയുമ്പോൾ സ്ഥിതി മറ്റൊന്നാണ്. അയാൾ ആക്രമണം തുടങ്ങിയാൽ ബോളർ ഇവിടെ പന്തെറിഞ്ഞാലും അത് തന്റെ ഹീറ്റിങ് സോനാക്കി മാറ്റാനുള്ള എബിയുടെ കഴിവ് അപാരമാണ്.  ഗ്രൌണ്ടിന്റെ ഏതു മൂലയിലെക്കും പന്തടിച്ചകറ്റാനുള്ള കഴിവ് കൂടെയാകുമ്പോള്‍ ഡിവില്ലിയേഴ്സ് മറ്റുള്ള പല ബിഗ് ഹിറ്റർമാരെക്കാൾ അപകടക്കാരിയാവുന്നു.
Ab Devilliers Fastest Hundred 

യോർക്കർ ലെങ്ത്ത്തിൽ വരുന്ന പന്തുകൾ നേരിടാൻ പല താരങ്ങളും അവസാന ഓവറുകളിൽ പ്രയാസപ്പെടുന്ന കാഴ്ച പണ്ട് മുതലേ നമ്മൾ കാണുന്നതാണ്. ഇപ്പോൾ ബോളർമാർ കൂടുതൽ വാരിയേഷനുകളും അവസാന ഓവറുകളിൽ ഇത്തരം സന്ദർഭങ്ങളിൽ ഒരു ക്ലാസ് താരത്തിനും ബിഗ് ഹിറ്റർക്കും ആദ്യ പന്ത് മുതൽ മികവ് കാട്ടാൻ പലപ്പോഴും കഴിയാറില്ല ഇവിടെയാണ്‌ ഡിവില്ലിയേഴ്സ് വ്യത്യസ്തനാകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഡിവില്ലിയേഴ്സ് തന്നില്‍ സ്വാഭാവികമായി ഉള്ള ഇമ്പ്രോവൈസേഷന്‍ എന്ന കഴിവിനെ പുറത്തെടുക്കുന്നത്.

ഓഫ് സ്റ്റമ്പിനു പുറത്ത് അല്‍പം വൈഡ് ആയി പതിക്കുന്ന പന്തുകള്‍ വരെ തന്‍റെ കരുത്ത് ഉപയോഗിച്ച് കവറിനു അല്ലെങ്കില്‍ പോയന്റിന് മുകളിലൂടെ അതിര്‍ത്തി കടത്താന്‍ ഡിവില്ലിയേഴ്സിന് ഒരു പ്രത്യേക കഴിവുണ്ട്. ചിലപ്പോള്‍ റിവേഴ്സ് സ്വീപ്, സ്വിച്ച് ഹിറ്റ്‌ തുടങ്ങി നിരവധി ഓപ്ഷനുകള്‍ എബി ഉപയോഗിക്കുന്നു. ബൌളറുടെ നേരിയ പിഴവുകള്‍ പോലും ശിക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ അയാളെ തനിക്ക് കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയ ഏരിയകളില്‍ പന്തെറിയിക്കാന്‍ നിര്‍ബന്ധിതനാക്കുന്ന രീതിയില്‍ ബൌളറുടെ ലൈന്‍&ലെങ്ങ്ത് കണ്‍ട്രോള്‍ ചെയ്യാന്‍ എബിക്ക് പലപ്പോഴും സാധിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. മറ്റേതൊരു കണ്‍വണ്‍ഷനല്‍ ബാറ്റ്സ്മാനെപ്പോലെ തന്നെ മികച്ച ഫുട്ട് വര്‍ക്ക് ആണ് എബിയുടെതും എന്നത് അയാള്‍ക്കൊരു പ്ലസ്‌ പോയന്‍റ് തന്നെയാണ്. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച ലോഫ്റ്റഡ് ഷോട്ടുകള്‍ കളിക്കാന്‍ മികച്ച പാദചലനങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നു. അത് കൊണ്ട് തന്നെ വേഗത കുറഞ്ഞ ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ വിദേശ ബാറ്റ്സ്മാന്‍മാരെ സ്പിന്നറെ ഉപയോഗിച്ച് തളക്കുന്ന തന്ത്രം എബിയോടു വിലപ്പോകാറില്ല.
Ab Devilliers CPL

ബൌളര്‍മാരുടെ വേരിയേഷന്‍സ് ക്ര്യത്യമായി മനസ്സിലാക്കുന്നു എന്നതാണ് അയാളുടെ മറ്റൊരു പ്ലസ്‌ പോയന്‍റ്. പേസര്‍മാര്‍ ഡത്ത് ഓവറുകളില്‍ ഉപയോഗിക്കുന്ന സ്ലോ ബോളുകള്‍ ഒക്കെ ഡിവില്ലിയേഴ്സ് അനായാസമായി പിക്ക് ചെയ്യുന്നു.

കണക്കുകൾ നോക്കുമ്പോഴും പണ്ടും ഇപ്പോഴും സ്ഥിരതയും അതിനൊത്ത പ്രഹര ശേഷിയുമുള്ള ഡിവില്ലിയേഴ്സിനും മേലെ നിൽക്കുന്ന താരങ്ങൾ ഏകദിന ക്രിക്കറ്റിൽ പണ്ടും ഇപ്പോഴും ഇല്ല എന്നതാണ് സത്യം