Skip to content

അവസാന ഓവറിൽ രണ്ട് സിക്സ് പറത്തി പരാഗ്, പിന്നാലെ കൊമ്പുകോർത്ത് ഹർഷൽ പട്ടേൽ, വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ താൻ നേരിട്ടുകൊണ്ടിരിക്കുന്ന പരിഹാസങ്ങൾക്ക് ഒടുവിൽ ബാറ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. റോയൽ ചലഞ്ചേ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മറ്റുള്ളവർ പരാജയപെട്ടപ്പോൾ ഫിഫ്റ്റി നേടിയ പരാഗാണ് ടീമിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. തകർപ്പൻ പ്രകടനത്തിന് പുറകെ ഒരു അനാവശ്യ സംഭവം മത്സരത്തിൽ അരങ്ങേറുകയും ചെയ്തു.

( Picture Source : IPL / BCCI )

മത്സരത്തിലെ അവസാന ഓവറിൽ ഹർഷൽ പട്ടേലിനെതിരെ 2 സിക്സടക്കം 18 റൺസ് പരാഗ് അടിച്ചുകൂട്ടിയിരുന്നു. അവസാന പന്തിൽ സിക്സ് നേടിയ ശേഷം ക്രീസിൽ നിന്നും മടങ്ങുന്ന പരാഗും ഹർഷൽ തമ്മിൽ നടന്ന വാക്കേറ്റത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വീഡിയോ ;

 

തകർപ്പൻ ഫോമിലുള്ള ജോസ് ബട്ട്ലർക്ക് മത്സരത്തിൽ 9 പന്തിൽ 8 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. പടിക്കൽ 7 റൺസും അശ്വിൻ 17 റൺസും ക്യാപ്റ്റൻ സഞ്ജു സാംസൺ 27 റൺസും നേടി പുറത്തായി. റോയൽസിന് വേണ്ടി അരങ്ങേറ്റം കുറിച്ച ന്യൂസിലൻഡ് ബാറ്റ്സ്മാൻ 24 പന്തിൽ 16 റൺസ് നേടി പുറത്തായതോടെ റോയൽസ് സമ്മർദ്ദത്തിലായി.

( Picture Source : IPL / BCCI )

എന്നാൽ തക്ക സമയത്ത് മികവ് പുറത്തെടുത്ത റിയാൻ പരാഗ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചു. 31 പന്തിൽ 3 ഫോറും 4 സിക്സുമടക്കം പുറത്താകാതെ 56 റൺസ് റിയാൻ പരാഗ് നേടി. ഐ പി എല്ലിലെ താരത്തിൻ്റെ രണ്ടാം ഫിഫ്റ്റിയും താരത്തിൻ്റെ ഏറ്റവും ഉയർന്ന സ്കോറും കൂടിയാണിത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ജോഷ് ഹേസൽവുഡ് നാലോവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റും മൊഹമ്മദ് സിറാജ് 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഹസരങ്ക 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഹർഷൽ പട്ടേൽ ഒരു വിക്കറ്റും നേടി.

( Picture Source : IPL / BCCI )