ഐ പി എല്ലിൽ സിക്സിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് സഞ്ജു ഈ തകർപ്പൻ റെക്കോർഡ് സഞ്ജു സാംസൺ സ്വന്തമാക്കിയത്.

( Picture Source : IPL )

മത്സരത്തിൽ 21 പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 27 റൺസ് നേടിയാണ് സഞ്ജു സാംസൺ പുറത്തായത്. മത്സരത്തിൽ മൂന്ന് സിക്സ് പറത്തിയോടെ ഐ പി എല്ലിൽ 150 സിക്സ് സഞ്ജു സാംസൺ പൂർത്തിയാക്കി. ഹസരങ്കയാണ് മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കിയത്.

ഐ പി എല്ലിൽ 150 സിക്സ് നേടുന്ന പതിനാലാമത്തെ ബാറ്റ്സ്മാനും ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനുമാണ് സഞ്ജു സാംസൺ.

( Picture Source : IPL )

ക്രിസ് ഗെയ്ൽ, എ ബി ഡിവില്ലിയേഴ്സ്, രോഹിത് ശർമ്മ, എം എസ് ധോണി, കീറോൺ പൊള്ളാർഡ്, വിരാട് കോഹ്ലി, ഡേവിഡ് വാർണർ, സുരേഷ് റെയ്ന, ഷെയ്ൻ വാട്സൺ, റോബിൻ ഉത്തപ്പ, ആന്ദ്രെ റസ്സൽ, അമ്പാട്ടി റായുഡു, യൂസഫ് പത്താൻ എന്നിവരാണ് സഞ്ജുവിന് മുൻപ് ഐ പി എല്ലിൽ 150 സിക്സ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.

( Picture Source : IPL )

357 സിക്സ് നേടിയ ക്രിസ് ഗെയ്ൽ മറ്റുള്ളവരേക്കാൾ ബഹുദൂരം മുൻപിലാണ്. 251 സിക്സ് നേടിയ എ ബി ഡിവില്ലിയേഴ്സും 234 സിക്സ് നേടിയ രോഹിത് ശർമ്മയും 224 സിക്സ് നേടിയ എം എസ് ധോണിയുമാണ് ഗെയ്ലിന് പിന്നിലുള്ളത്.

സീസണിൽ മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസിനായി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 8 മത്സരങ്ങളിൽ നിന്നും 165 ന് മുകളിൽ ശരാശരിയിൽ 228 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്.

( Picture Source : IPL )