CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

തകർപ്പൻ ബോളിലൂടെ എറിഞ്ഞൊടിച്ച സ്റ്റംപ് കുട്ടി ആരാധകന് സമ്മാനിച്ച് ഹസൻ അലി, വീഡിയോ കാണാം

കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പന്തിലൂടെ മിഡിൽ സ്റ്റമ്പ് എറിഞ്ഞൊടിച്ചുകൊണ്ട് വിക്കറ്റ് നേടി ഞെട്ടിച്ച് പാകിസ്ഥാൻ പേസർ ഹസൻ അലി. ഗ്ലോസസ്റ്റർഷയറിനെതിരായ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ജെയിംസ് ബ്രാസെയെയാണ് തകർപ്പൻ പന്തിലൂടെ ഹസൻ അലി പുറത്താക്കിയത്. താൻ എറിഞ്ഞൊടിച്ച സ്റ്റംപ് ഹസൻ അലി മത്സരം കാണാനെത്തിയ കുട്ടി ആരാധകന് സമ്മാനിക്കുകയും ചെയ്തു.

( Picture Source : Twitter )

മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനമാണ് ഹസൻ അലി പുറത്തെടുത്തത്. ആദ്യ ഇന്നിങ്സിൽ 17 ഓവറിൽ 47 റൺസ് വഴങ്ങികൊണ്ട് 6 വിക്കറ്റുകൾ ലാൻകഷയറിന് വേണ്ടി ഹസൻ അലി നേടിയിരുന്നു.

( Picture Source : Twitter )

രണ്ടാം ഇന്നിങ്സിലെ 25 ആം ഓവറിലെ അവസാന പന്തിലാണ് തകർപ്പൻ ബോളിലൂടെ ഹസൻ അലി മിഡിൽ സ്റ്റംപ് എറിഞ്ഞൊടിച്ചത്. പിന്നാലേ ഇടവേളയ്ക്കിടെ ഈ സ്റ്റംപ് മത്സരം കാണാനെത്തിയ കുട്ടി ആരാധകന് ഹസൻ അലി സമ്മാനിക്കുകയും ചെയ്തു.

വീഡിയോ ;

ഹസൻ അലി അടക്കം 10 പാകിസ്ഥാൻ താരങ്ങളാണ് ഈ കൗണ്ടി സീസണിൽ കളിക്കുന്നത്. അസ്ഹർ അലി, ഹാരിസ് റൗഫ്, മൊഹമ്മദ് അബ്ബാസ്, മൊഹമ്മദ് റിസ്വാൻ, നസീം ഷാ, ഷദാബ് ഖാൻ, ഷഹീൻ ഷാ അഫ്രീദി, ഷാൻ മസൂദ്, സഫർ ഗോഹർ എന്നിവരാണ് ഈ സീസണിൽ കളിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള താരങ്ങൾ.

( Picture Source : Twitter )

മറുഭാഗത്ത് തകർപ്പൻ പ്രകടനമാണ് കൗണ്ടിയിൽ ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. സസെക്സിന് വേണ്ടിയുളള അരങ്ങേറ്റ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ താരം തൊട്ടടുത്ത മത്സരത്തിൽ സെഞ്ചുറിയും നേടി. 2 മത്സരങ്ങളിൽ നിന്നും 109.33 ശരാശരിയിൽ 328 റൺസ് നേടിയ ചേതേശ്വർ പുജാര സീസണിലെ ഡിവിഷൻ 2 ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ ബാറ്റ്സ്മാൻ.

( Picture Source : Twitter )
Leave a comment