Skip to content

ആ ഇടവേള യഥാർത്ഥത്തിൽ ഞങ്ങൾക്ക് സഹായകമായി, രവിചന്ദ്രൻ അശ്വിൻ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അവസാന ഓവറിനിടെ ഉണ്ടായ സംഭവവികാസങ്ങൾ യഥാർത്ഥത്തിൽ രാജസ്ഥാൻ റോയൽസിനെ സഹായിച്ചുവെന്ന് ടീമിലെ സീനിയർ താരം സഞ്ജു സാംസൺ. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ റോവ്മാൻ സിക്സ് പറത്തിയതോടെ ഞങ്ങൾ സമ്മർദ്ദത്തിലായിരുന്നുവെന്നും അശ്വിൻ പറഞ്ഞു.

( Picture Source : IPL )

അവസാന ഓവറിൽ 36 റൺസ് വേണമെന്നിരിക്കെ ആദ്യ രണ്ട് പന്തിൽ സിക്സ് നേടിയതോടെ രാജസ്ഥാൻ റോയൽസ് ബൗളർ ഒബെഡ് മകോയ് സമ്മർദ്ദത്തിലാവുകയും തുടർന്ന് അടുത്ത ബോൾ അരയ്ക്ക് മുകളിലായി താരം എറിയുകയും അതിലും റോവ്മാൻ സിക്സ് നേടുകയും ചെയ്തു. തുടർന്ന് അമ്പയർ നോ വിളിക്കാത്തതിനെ തുടർന്ന് ഡൽഹി പ്രശ്‌നമുണ്ടാക്കുകയും ഈ സമയം രാജസ്ഥാൻ റോയൽസ് താരങ്ങൾ മകോയ്ക്ക് ചുറ്റും കൂടി താരത്തിന് ആത്മവിശ്വാസം പകരുകയും മത്സരം പുനരാരംഭിച്ച ശേഷം നാലാം പന്ത് ഡോട്ടാക്കി കൊണ്ട് താരം രാജസ്ഥാൻ റോയൽസിൻ്റെ വിജയം ഉറപ്പിക്കുകയും ചെയ്തു.

( Picture Source : IPL )

” അവസാന ഓവർ മേൽകീഴ്മറിഞ്ഞ ഓവറായിരുന്നു. ഞാൻ എൻ്റെ വിരലുകൾ കുറുകെ വെച്ചിരിക്കുകയായിരുന്നു. പോയിൻ്റിൽ നിൽക്കുകയായിരുന്ന ദേവദത് എന്നോട് ഇത് സംഭവിക്കുമോയെന്ന് ചോദിച്ചു ( 6 ബോളിൽ 6 സിക്സ് ) , അത് സംഭവിക്കുകയില്ലെന്ന പ്രതീക്ഷയിൽ സംഭവിക്കുകയില്ലെന്ന് ഞാൻ അവനോട് പറഞ്ഞുകൊണ്ടിരുന്നു. ”

( Picture Source : IPL )

” എന്നാൽ കോച്ച് വന്നപ്പോഴുള്ള ഇടവേളയും ആ സംഭവവികാസങ്ങളുമെല്ലാം ഞങ്ങളുടെ സമ്മർദ്ദം കുറയ്ക്കുവാൻ സഹായിച്ചു. അവസാന ഓവർ എറിയുകയെന്നത് ഒരിക്കലും എളുപ്പമല്ല. മകോയ് നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്. കണ്ടാൽ വലിയ ആളായി തോന്നുമെങ്കിൽ അവൻ ചെറുപ്പമാണ്. അവസാന മൂന്ന് പന്തിൽ തകർപ്പൻ തിരിച്ചുവരവാണ് അവൻ നടത്തിയത്. ” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

( Picture Source : IPL )

” നല്ല പിച്ചിലും ഇതുപോലെയുള്ള ഗ്രൗണ്ടുകളിലും ഒരു ടോട്ടലും സുരക്ഷിതമല്ല. ഞങ്ങൾ നന്നായി ബൗൾ ചെയ്തു. രണ്ട് ബൗളർമാർ വളരെ നല്ല പ്രകടനം കാഴ്ച്ചവെച്ചു. അതെല്ലാം മത്സരത്തിൽ നിർണായകമായെന്ന് ഞാൻ കരുതുന്നു. കളിയുടെ സാഹചര്യം മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. ” രവിചന്ദ്രൻ അശ്വിൻ കൂട്ടിച്ചേർത്തു.

( Picture Source : IPL )