Skip to content

അവൻ വീരേന്ദർ സെവാഗിനെ ഓർമിപ്പിക്കുന്നു, യുവതാരത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ

ഡൽഹി ക്യാപിറ്റൽസിൻ്റെ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. പൃഥ്വി ഷായുടെ ബാറ്റിങ് തന്നെ വീരേന്ദർ സെവാഗിനെ ഓർമിപ്പിക്കുന്നുവെന്നും താരത്തിൻ്റെ ഷോട്ടുകൾ പലതും സെവാഗിനോട് സാമ്യമുള്ളതാണെന്നും ഇർഫാൻ പത്താൻ പറഞ്ഞു.

( Picture Source : IPL / BCCI )

” പൃഥ്വി ഷായുടെ ടെക്നിക് അതിശയിപ്പിക്കുന്നതാണ്, അവന് ഉയർന്ന ബാക്ക് ലിഫ്റ്റുണ്ട്, അത് വളരെ മനോഹരമാണ്. അതുകൊണ്ടാണ് ഇത്രയും മികച്ച ടൈമിങ് ഓരോ ഷോട്ടിലും അവന് ലഭിക്കുന്നത്. പലപ്പോഴും വീരേന്ദർ സെവാഗിനെ അവൻ ഓർമിപ്പിക്കുന്നു. ”

( Picture Source : IPL / BCCI )

” ആ സ്ക്വയർ കട്ടുകളും പുൾ ഷോട്ടുകളും സ്ട്രയ്റ്റ് ഡ്രൈവും കളിക്കുമ്പോൾ സെവാഗിൻ്റെ സാന്നിധ്യം അവനിൽ കാണാം. മിഡ് ഓഫിലേക്കും മറ്റും ബൗണ്ടറികൾ പായിക്കുമ്പോൾ മികച്ച ഡെലിവറികൾ പോലും അവൻ മോശമായി തോന്നിപ്പിക്കുന്നു. ലിമറ്റഡ് ഓവർ ക്രിക്കറ്റിൽ ഏറ്റവും ആവേശത്തോടെ കാണുവാൻ ആഗ്രഹിക്കുന്ന ബാറ്റ്സ്മാന്മാരിൽ ഒരാളാണ് പൃഥ്വി ഷാ. പിരിമുറുക്കം നിറഞ്ഞ സാഹചര്യങ്ങളിൽ പോലും മികച്ച സ്ട്രൈക്ക് റേറ്റിൽ റൺസ് സ്കോർ ചെയ്യാനുള്ള കഴിവ് അവനുണ്ട്. അവനൊരു തികഞ്ഞ സ്ട്രൈക്കറാണ്. ” ഇർഫാൻ പത്താൻ പറഞ്ഞു.

( Picture Source : IPL / BCCI )

സീസണിൽ തകർപ്പൻ പ്രകടനമാണ് പൃഥ്വി ഷാ ഡൽഹി ക്യാപിറ്റൽസിനായി കാഴ്ച്ചവെയ്ക്കുന്നത്. 7 മത്സരങ്ങളിൽ നിന്നും 170 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 36.17 ശരാശരിയിൽ 217 റൺസ് താരം നേടികഴിഞ്ഞു. ഐ പി എല്ലിൽ ഇതുവരെ 59 മത്സരങ്ങളിൽ നിന്നും 12 ഫിഫ്റ്റിയടക്കം 1522 റൺസ് താരം നേടിയിട്ടുണ്ട്. ഐ പി എൽ ചരിത്രത്തിൽ വീരേന്ദർ സെവാഗിനും ഹാർദിക് പാണ്ഡ്യയ്ക്കും ശേഷം ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് പൃഥ്വി ഷാ.

( Picture Source : IPL / BCCI )