Skip to content

ബിഗ് സ്ക്രീനിൽ സച്ചിൻ, ആർത്തിരമ്പി സ്റ്റേഡിയം, വീഡിയോ കാണാം

കാലമെത്ര കഴിഞ്ഞാലും ക്രിക്കറ്റ് ആരാധകരുടെ വികാരമാണ് സച്ചിൻ ടെണ്ടുൽക്കർ. വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും സച്ചിനോടുള്ള ആരാധനയിൽ ചെറിയ കുറവുപോലും ക്രിക്കറ്റ് ആരാധകരിൽ ഉണ്ടായിട്ടില്ലയെന്ന് തെളിയിക്കുന്നതായി സി എസ് കെ മുംബൈ ഇന്ത്യൻസ് പോരാട്ടത്തിനിടയിലെ രംഗങ്ങൾ.

( Picture Source : Twitter )

ആവേശകരമായ പോരാട്ടത്തിനിടെ അഭിമുഖത്തിനായി സച്ചിൻ ക്യാമറയ്‌ക്ക് മുൻപിൽ എത്തുകയും ബിഗ് സ്ക്രീനിൽ സച്ചിനെ കാണിച്ചതോടെ നിശബ്ദരായിരുന്ന കാണികൾ പൊടുന്നനെ ആർത്തിരമ്പുകയും സച്ചിൻ സച്ചിൻ സച്ചിൻ എന്ന് ആർത്തുവിളിക്കുകയും ചെയ്തു.

വീഡിയോ കാണാം ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. 43 പന്തിൽ 51 റൺസ് നേടിയ തിലക് വർമ്മയും 21 പന്തിൽ 32 റൺസ് നേടിയ സൂര്യകുമാർ യാദവും, 25 റൺസ് നേടിയ അരങ്ങേറ്റക്കാരൻ ഹൃദ്ധിക് ശോകീൻ എന്നിവർ മാത്രമാണ് മുംബൈ ഇന്ത്യൻസ് നിരയിൽ തിളങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മയും ഓപ്പണർ ഇഷാൻ കിഷനും പൂജ്യത്തിന് പുറത്തായി.

( Picture Source : IPL )

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മുഖേഷ് ചൗധരി മൂന്നോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഡ്വെയ്ൻ ബ്രാവോ രണ്ട് വിക്കറ്റും, മിച്ചൽ സാൻ്റ്നർ, മഹീഷ് തീക്ഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source : IPL )