അരങ്ങേറ്റം ഉടനെ, തകർപ്പൻ യോർക്കറിലൂടെ ബാറ്റ്സ്മാൻ്റെ കുറ്റി തെറിപ്പിച്ച് അർജുൻ ടെൻഡുൽക്കർ, വീഡിയോ കാണാം

അർജുൻ ടെൻഡുൽക്കറുടെ അരങ്ങേറ്റത്തിൻ്റെ സൂചനകൾ നൽകി മുംബൈ ഇന്ത്യൻസ്. നെറ്റ്സിൽ അർജുൻ ടെൻഡുൽക്കർ എറിഞ്ഞ തകർപ്പൻ യോർക്കറിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇതിഹാസ താരത്തിൻ്റെ മകൻ്റെ അരങ്ങേറ്റം ഉടൻ ഉണ്ടാകുമെന്ന സൂചന മുംബൈ ഇന്ത്യൻസ് നൽകിയത്.

തകർപ്പൻ യോർക്കറിലൂടെ ബാറ്റ്സ്മാൻ്റെ കുറ്റി തെറിപ്പിക്കുന്ന വീഡിയോയാണ് മുംബൈ ഇന്ത്യൻസ് പങ്കുവെച്ചത്.

സീസണിൽ ജസ്പ്രീത് ബുംറ ഒഴികെയുള്ള മറ്റൊരു പേസർക്കും മികവ് പുലർത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അധികം വൈകാതെ മുംബൈ താരത്തിന് അവസരം നൽകാനുള്ള സാധ്യതകൾ കൂടുതലാണ്. കൂടാതെ ബാറ്റിങിലും ടീമിന് വേണ്ടി സംഭാവന ചെയ്യുവാൻ അർജുൻ ടെൻഡുൽക്കർക്ക് സാധിക്കും.

വീഡിയോ ;

കുറച്ച് വർഷങ്ങളായി അർജുൻ ടെൻഡുൽക്കർ മുംബൈ ഇന്ത്യൻസിൻ്റെ ഭാഗമാണ്. നെറ്റ് ബൗളറായി തുടക്കം കുറിച്ച താരത്തെ കഴിഞ്ഞ സീസണിൽ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു. തുടർന്ന് ഈ സീസണിന് മുന്നോടിയായി നടന്ന മെഗാലേലത്തിൽ 30 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് താരത്തെ ടീമിൽ തിരിച്ചെത്തിച്ചിരുന്നു.

സീസണിൽ മോശം പ്രകടനമാണ് മുംബൈ ഇന്ത്യൻസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. സീസണിലെ ആദ്യ 6 മത്സരങ്ങളിലും വിജയം നേടുവാൻ രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും സാധിച്ചിരുന്നില്ല. ഇതാദ്യമായാണ് ഐ പി എൽ സീസണിലെ ആദ്യ 6 മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് പരാജയപെടുന്നത്.