Skip to content

ഇന്ത്യയെ ലോകകപ്പ് നേടുവാൻ സഹായിക്കണം, അതാണ് എൻ്റെ ഏറ്റവും വലിയ ലക്ഷ്യം, ദിനേശ് കാർത്തിക്

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ ദിനേശ് കാർത്തിക് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രകടനം തുടരുകയാണെങ്കിൽ ഇന്ത്യൻ ടീമിൽ അധികം വൈകാതെ തിരിച്ചെത്തുവാൻ ഡി കെയ്‌ക്ക് സാധിക്കും. തൻ്റെ ലക്ഷ്യവും ലോകകപ്പ് ടീമിൽ ഇടംനേടുകയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ദിനേശ് കാർത്തിക്. ലഖ്നൗവിനെതിരായ മത്സരശേഷമാണ് ഇതിനെകുറിച്ച് ദിനേശ് കാർത്തിക് പ്രതികരിച്ചത്.

( Picture Source : IPL / BCCI )

” എൻ്റെ ലക്ഷ്യം രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതാണ്, കഴിഞ്ഞ തവണ ദുബായിൽ ടീമിനൊപ്പം ഉണ്ടാകുവാൻ എനിക്ക് സാധിച്ചില്ല, അതിലെനിക്ക് ഏറെ വിഷമം തോന്നിയിരുന്നു. ഇക്കുറി ഒരു ലോകകപ്പ് അടുത്തിരിക്കുകയാണെന്ന് എനിക്കറിയാം, ലോകകപ്പ് ടീമിൻ്റെ ഭാഗമാകാനും മാത്രമല്ല ടീമിനെ വിജയത്തിലെത്തിക്കുന്നതിൽ പങ്കുവഹിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. ”

( Picture Source : IPL / BCCI )

” ഇന്ത്യ ഒരു മൾട്ടി നാഷണൽ ടൂർണമെൻ്റ് വിജയിച്ചിട്ട് വളരെകാലമായി. 2013 ചാമ്പ്യൻസ് ട്രോഫിയാണ് അവസാനമായി നമ്മൾ വിജയിച്ച മാൾട്ടി നാഷണൽ ടൂർണമെൻ്റ്. ഞാൻ വിജയത്തിൻ്റെ ഭാഗമായിരുന്നു, ഒരു മൾട്ടി നാഷണൽ ടൂർണമെൻ്റ് വിജയിക്കുന്നത് എത്രത്തോളം വലുതാണെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ ആ വലിയ ലക്ഷ്യം നിറവേറ്റാൻ സഹായിക്കുന്ന വ്യക്തിയാകുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി നിങ്ങൾ വ്യത്യസ്തമായി തയ്യാറെടുക്കണം. നിരവധി കാര്യങ്ങളെ കുറിച്ച് ബോധവാനായിരിക്കണം. ” ദിനേശ് കാർത്തിക് പറഞ്ഞു.

( Picture Source : IPL / BCCI )

” ഞാൻ പൊള്ളാർഡിനെ പോലെയോ റസ്സലിനെ പോലെയോ പവർ ഹിറ്ററല്ല. അതുകൊണ്ട് തന്നെ ഗ്യാപ് കണ്ടെത്തികൊണ്ട് ഫീൽഡർമാരെ മറികടന്ന് റൺസ് കണ്ടെത്താനാണ് ഞാൻ ശ്രമിക്കുന്നത്. ” ദിനേശ് കാർത്തിക് കൂട്ടിചേർത്തു.

സീസണിൽ 7 മത്സരങ്ങളിൽ നിന്നും 210.00 ശരാശരിയിൽ 205.88 സ്ട്രൈക്ക് റേറ്റിൽ 210 റൺസ് ദിനേശ് കാർത്തിക് നേടിയിട്ടുണ്ട്.

( Picture Source : IPL / BCCI )