Skip to content

ടി20 ലോകകപ്പിൽ ദിനേഷ് കാർത്തിക് ആയിരിക്കണം ഇന്ത്യൻ ടീമിൻ്റെ ഫിനിഷർ, മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഫിനിഷറായി ദിനേശ് കാർത്തിക്കിനെ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് ദിനേശ് കാർത്തിക്ക് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.

( Picture Source : IPL )

ഐ പി എല്ലിന് മുൻപേ തന്നെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് തൻ്റെ ഇനിയുള്ള ലക്ഷ്യമെന്ന് ദിനേശ് കാർത്തിക് തുറന്നുപറഞ്ഞിരുന്നു. തുടർന്ന് ഏവരെയും അമ്പരിപ്പിക്കുന്ന പ്രകടനമാണ് സീസണിൽ ഡി കെ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 7 മത്സരങ്ങളിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് ഡി കെ പുറത്തായത്.

” ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്ന് അവൻ പറഞ്ഞുകഴിഞ്ഞു. അതുകൊണ്ട് തന്നെ അവൻ്റെ പ്രായം നോക്കേണ്ടതില്ല. അവൻ്റെ പ്രകടനം മാത്രമാണ് പരിഗണിക്കേണ്ടത്. ”

( Picture Source : IPL )

” തൻ്റെ പ്രകടനത്തിൻ്റെ മത്സരം തന്നെ അവൻ മാറ്റിമറിക്കുകയാണ്. ടീമിന് വേണ്ടി മികച്ച പ്രകടനം അവൻ പുറത്തെടുക്കുന്നു. ഐസിസി ടി20 ലോകകപ്പിൽ ആറാം നമ്പറിലോ ഏഴാം നമ്പറിലോ അവനിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രകടനമാണ് ഇപ്പോൾ അവൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ” സുനിൽ ഗാവസ്കർ പറഞ്ഞു.

സീസണിൽ 7 മത്സരങ്ങളിൽ നിന്നും ഇതുവരെ 197.00 ശരാശരിയിൽ 209.57 സ്ട്രൈക്ക് റേറ്റിൽ 197 റൺസ് ദിനേശ് കാർത്തിക് നേടികഴിഞ്ഞു. 18 ഫോറുകളും 14 സിക്സും സീസണിൽ ഡി കെ യുടെ ബാറ്റിൽ നിന്നും പിറന്നു. 2019 ഏകദിന ലോകകപ്പ് സെമിഫൈനലിലാണ് അവസാനനായി ദിനേശ് കാർത്തിക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല.

( Picture Source : IPL )