പാക്കിസ്ഥാനു പരമ്പര 

മൂന്നാം ഏകദിനവും ജയിച്ച് ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര പാക്കിസ്ഥാൻ സ്വന്തമാക്കി. ഏഴു വിക്കറ്റുകൾക്കായിരുന്നു പാകിസ്ഥാൻ ടീമിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഹസൻ അലിയുടെ ബോളിങ് പ്രകടനത്തിന് മുൻപിൽ 208 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. 

പത്തോവറിൽ വെറും 34 റൺസ് വഴങ്ങി 5 വിക്കറ്റുകളാണ്‌ ഹസ്സൻ അലി നേടിയത്. ഇന്നലത്തെ പ്രകടനത്തോട് കൂടി ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന പാക്കിസ്ഥാൻ ബോളറെന്ന നേട്ടം ഹസ്സൻ അലി സ്വന്തം പേരിലാക്കി. 

ശ്രീലങ്ക നേടിയ 208 റൺസ് പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ തന്നെ വിജയം കണ്ടു. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ ഇമാം ഉൽ ഹഖിന്റെ സെഞ്ചുറിയാണ് പാക്കിസ്ഥാൻ ജയം എളുപ്പമാക്കിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ പാക്കിസ്ഥാൻ താരം കൂടിയാണ് ഇമാം ഉൽ ഹഖ്. ഇന്നലത്തെ മത്സരത്തിൽ കൂടി തോറ്റ ശ്രീലങ്ക തുടർച്ചയായി പത്താം മത്സരത്തിൽ ആണ് തോൽക്കുന്നത്