Skip to content

നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്, നിസ്സഹായനായി ചിരിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ മോശം പ്രകടനം തുടർന്ന് മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ റൺസൊന്നും നേടാനാകാതെയാണ് വിരാട് കോഹ്ലി പുറത്തായത്. നേരിട്ട ആദ്യ പന്തിൽ തന്നെ ശ്രീലങ്കൻ പേസർ ചമീരയാണ് കോഹ്ലിയെ പുറത്താക്കിയത്.

( Picture Source : IPL / BCCI )

ഐ പി എല്ലിൽ നീണ്ട അഞ്ച് വർഷത്തിന് ശേഷമാണ് കോഹ്ലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകുന്നത്. ഇതിനുമുൻപ് മൂന്ന് തവണയാണ് ഐ പി എല്ലിൽ കോഹ്ലി ഗോൾഡൻ ഡക്കായിട്ടുള്ളത്. 2008 സീസണിലും 2014 സീസണിലും 2017 സീസണിലുമാണ് കോഹ്ലി ഗോൾഡൻ ഡക്കായിട്ടുള്ളത്.

( Picture Source : IPL / BCCI )

മത്സരത്തിലെ ആദ്യ ഓവറിലെ അവസാന പന്തിലാണ് കോഹ്ലി പുറത്തായത്. ചമീര എറിഞ്ഞ ലെങ്ത് ബോൾ വിരാട് കോഹ്ലി ഓഫ് സൈഡിലേക്ക് പായിക്കാൻ ശ്രമിക്കുകയും എന്നാൽ പ്രതീക്ഷിച്ച പോലെ പന്ത് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ പന്ത് നേരെ ബാക്ക്വാർഡ് പോയിൻ്റിലുള്ള ഹൂഡ കൈപിടിയിലൊതുക്കുകയും ചെയ്തു.

വീഡിയോ ;

സീസണിൽ ഇതുവരെയും മികവ് പുറത്തെടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. 7 മത്സരങ്ങളിൽ നിന്നും 19.83 ശരാശരിയിൽ 119 റൺസ് മാത്രമാണ് കോഹ്ലി നേടിയിട്ടുള്ളത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേടിയ 48 റൺസാണ് സീസണിലെ കോഹ്ലിയുടെ ടോപ്പ് സ്കോർ. കഴിഞ്ഞ സീസണിലും തൻ്റേതായ മികവ് പുറത്തെടുക്കാൻ കോഹ്ലിയ്‌ക്ക് സാധിച്ചിരുന്നില്ല. 15 മത്സരങ്ങളിൽ നിന്നും 28.92 ശരാശരിയിൽ 119.46 ശരാശരിയിൽ 405 റൺസാണ് കഴിഞ്ഞ സീസണിൽ കോഹ്ലി നേടിയത്.