Skip to content

പുറത്തായതിന് പിന്നാലെ വാക്ക് പോരുമായി ഫിഞ്ചും പ്രസിദ് കൃഷ്ണയും  – വീഡിയോ

കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു. മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ  ചഹലാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ജയത്തോടെ 8 പോയിന്റുമായി രണ്ടാം സ്ഥാനം രാജസ്‌ഥാൻ സ്വന്തമാക്കി.

കൊൽക്കത്തയ്ക്ക് വേണ്ടി ക്യാപ്റ്റൻ ശ്രയസ് അയ്യറും ഫിഞ്ചുമാണ് തിളങ്ങിയത്. ഫിഞ്ച് 28 പന്തിൽ 58 റൺസ് നേടിയപ്പോൾ അയ്യർ 51 പന്തിൽ 85 റൺസ് നേടി. ഇരുവരുടെയും രണ്ടാം വിക്കറ്റിലെ പാർട്ണർഷിപ്പാണ് കൊൽക്കത്തയ്ക്ക് വിജയ പ്രതീക്ഷ നൽകിയത്. 9 ഓവറിൽ 107 റൺസാണ് കൂട്ടിച്ചേർത്തത്. ഒമ്പതാം ഓവറിലെ അവസാന പന്തിൽ ഫിഞ്ച് പുറത്തായതോടെ രാജസ്ഥാൻ ആശ്വാസമായത്.

പ്രസിദ് കൃഷ്ണ ഫിഞ്ചിനെ കരുണ് നായരുടെ കൈകളിൽ എത്തിക്കുകയായിരുന്നു. പുറത്തായതിന് പിന്നാലെ ഫിഞ്ചും പ്രസിദ് കൃഷ്ണയും വാക്ക് പോരിൽ ഏർപ്പെട്ടിരുന്നു. പ്രസിദ് കൃഷ്ണയ്ക്ക് നേരെ ആദ്യം വാക്ക് ശരവുമായി ഫിഞ്ച് എത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. പിന്നാലെ മറുപടിയുമായി യുവതാരം എത്തുകയായിരുന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ ജോസ് ബട്ട്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് രാജസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 61 പന്തില്‍ അഞ്ച് സിക്‌സും ഒമ്ബത് ഫോറും സഹിതം 103 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. സീസണില്‍ ബട്ട്‌ലറിന്റെ രണ്ടാം സെഞ്ച്വറിയാണിത്.

മറുപടി ബാറ്റിംഗില്‍, 51 പന്തില്‍ 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 28 പന്തില്‍ 58 റണ്‍സ് നേടിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും കൊല്‍ക്കത്തയെ അനായസ ജയത്തിലേക്കെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും യുസ്വേന്ദ്ര ചഹലിന്റെ ബോളിംഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. നാല് ഓവറില്‍ നാല്‍പ്പത് റണ്‍സ് വഴങ്ങി ചഹല്‍ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.