Skip to content

റിയാൻ പരാഗിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി പാറ്റ് കമ്മിൻസും മാവിയും, വീഡിയോ കാണാം

ഐ പി എല്ലിൽ തകർപ്പൻ ഫീൽസിങിലൂടെ ഞെട്ടിച്ച് ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ റിയാൻ പരാഗിനെ പുറത്താക്കാനാണ് തകർപ്പൻ ക്യാച്ച് ശിവം മാവിയ്ക്കൊപ്പം കമ്മിൻസ് നേടിയത്. ക്യാച്ച് മാവിയുടെ പേരിലായിരിക്കുമെങ്കിലും അതിൽ ക്രെഡിറ്റ് മുഴുവനും നൽകേണ്ടത് കമ്മിൻസിനാണ്.

( Picture Source : IPL / BCCI )

സുനിൽ നരെയ്ൻ എറിഞ്ഞ 18 ആം ഓവറിലാണ് ഈ തകർപ്പൻ ക്യാച്ച് പിറന്നത്. ഓവറിലെ ആദ്യ പന്ത് റിയാൻ പരാഗ് ബൗളറുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറിയിലേക്ക് പായിക്കുകയും ലോങ് ഓഫിൽ നിന്നിരുന്ന കമ്മിൻസ് വലത്തേക്ക് ഓടി ഉയർന്നുചാടികൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കുകയും ഓട്ടത്തിൽ ബാലൻസ് നഷ്ടപെട്ടുവെന്ന് മനസ്സിലായ താരം സമയം പാഴാക്കാതെ പന്ത് ലോങ് ഓണിൽ നിന്നും വന്നിരുന്ന ശിവം മാവിയ്‌ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു.

വീഡിയോ ;

മത്സരത്തിനിടെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ജോസ് ബട്ട്ലറുടെ തകർപ്പൻ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 217 റൺസ് നേടി. ഈ സീസണിലെ ഒരു ടീമിൻ്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.

സീസണിലെ രണ്ടാം സെഞ്ചുറി നേടിയ ബട്ട്ലർ 61 പന്തിൽ 9 ഫോറും 5 സിക്സുമടക്കം 103 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ 19 പന്തിൽ 38 റൺസും ഷിംറോൺ ഹെറ്റ്മയർ 13 പന്തിൽ 26 റൺസും നേടി.

( Picture Source : IPL / BCCI )