സീസണിലെ രണ്ടാം സെഞ്ചുറി നേടി ജോസ് ബട്ട്ലർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഐ പി എല്ലിൽ വീണ്ടും സെഞ്ചുറി കുറിച്ച് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് സീസണിലെ തൻ്റെ രണ്ടാം സെഞ്ചുറി ബട്ട്ലർ നേടിയത്. ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡും ബട്ട്ലർ സ്വന്തമാക്കി.

( Picture Source : IPL / BCCI )

മത്സരത്തിൽ 59 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ ജോസ് ബട്ട്ലർ 61 പന്തിൽ 9 ഫോറും 5 സിക്സുമടക്കം 103 റൺസ് നേടിയാണ് പുറത്തായത്. ജോസ് ബട്ട്ലറുടെ മൂന്നാം ഐ പി എൽ സെഞ്ചുറിയാണിത്.

സെഞ്ചുറിയോടെ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി ബട്ട്ലർ മാറി. രണ്ട് സെഞ്ചുറി വീതം നേടിയിരുന്ന സഞ്ജു സാംസൺ, അജിങ്ക്യ രഹാനെ, ഷെയ്ൻ വാട്സൺ എന്നിവരെയാണ് ബട്ട്ലർ പിന്നിലാക്കിയത്.

( Picture Source : IPL / BCCI )

ഒരു സീസണിൽ ഒന്നിലധികം സെഞ്ചുറി നേടുന്ന ആറാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് ജോസ് ബട്ട്ലർ. 2011 സീസണിൽ 2 സെഞ്ചുറി നേടിയ ക്രിസ് ഗെയ്ൽ, 2016 ൽ 4 സെഞ്ചുറി നേടിയ വിരാട് കോഹ്ലി, 2017 സീസണിൽ രണ്ട് സെഞ്ചുറി നേടിയ ഹാഷിം അംല, 2018 സീസണിൽ 2 സെഞ്ചുറി നേടിയ ഷെയ്ൻ വാട്സൺ, 2020 സീസണിൽ രണ്ട് സെഞ്ചുറി നേടിയ ശിഖാർ ധവാൻ എന്നിവരാണ് ഒരു സീസണിൽ ഒന്നിലധികം സെഞ്ചുറി നേടിയിട്ടുള്ള മറ്റു ബാറ്റ്സ്മാന്മാർ.

സീസണിൽ 6 മത്സരങ്ങളിൽ നിന്നും 2 ഫിഫ്റ്റിയും രണ്ട് സെഞ്ചുറിയും അടക്കം 375 റൺസ് നേടിയിട്ടുണ്ട്.

( Picture Source : IPL / BCCI )

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top