Skip to content

ഡിവില്ലിയേഴ്സ് ഉണ്ടായിരുന്നപ്പോ ഇതൊക്കെ ഒറ്റയ്ക്ക് ചെയ്തിരുന്നതാ, ഇപ്പോൾ 2,3 പേർ വേണം ഇതൊക്കെ ചെയ്യാൻ ; ക്യാച്ചും, കാർത്തികിന്റെ പ്രകടനം ഡിവില്ലിയേഴ്‌സിന് ഡെഡിക്കേറ്റ് ചെയ്ത് കോഹ്ലി – വീഡിയോ

ഡൽഹിക്കെതിരായ മത്സരത്തിൽ പിന്നാലെ തന്റെ തകർപ്പൻ ക്യാച്ചും കാർത്തികിന്റെ അവിശ്വസനീയ പ്രകടനവും മുൻ താരം ഡിവില്ലിയേഴ്‌സിന് സമർപ്പിച്ച് വിരാട് കോഹ്‌ലി. മത്സരശേഷം ബാംഗ്ലൂർ പുറത്തുവിട്ട വീഡിയോയിലാണ് ഈ രംഗങ്ങൾ. ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്തിനെ പുറത്താക്കാൻ 30 യാർഡ് സർക്കിളിന് ഉള്ളിൽ നിന്ന് കോഹ്ലി ഒറ്റ കയ്യിൽ കിടിലൻ ക്യാച്ച് എടുത്തിരുന്നു.

അതേസമയം ബാറ്റിങ്ങിനിടെ 5ന് 92 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ബാംഗ്ലൂരിനെ ഡിവില്ലിയേഴ്സ് സ്റ്റൈലിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ മികച്ച സ്കോറിൽ എത്തിച്ചിരുന്നു. 34 പന്തിൽ 66 റൺസാണ് കാർത്തിക് നേടിയത്. മത്സരം ശേഷം ഡ്രസിംഗ് റൂമിലേക്ക് കയറുന്നതിനിടെയാണ് ക്യാച്ചിനെ കുറിച്ച് ചോദ്യവുമായി എത്തിയത്. ഇത് ഡിവില്ലിയേഴ്‌സിന് സമർപ്പികുന്നോയെന്നും ചോദിക്കുന്നുണ്ട്. ഇതോടെ അത്തരത്തിൽ മറുപടിയുമായി എത്തിയത്.

‘ഡിവില്ലിയേഴ്സ് അന്ന് ഒറ്റയ്ക്ക് ചെയ്തിരുന്ന കാര്യങ്ങൾ നികത്താൻ ഇന്ന് 2-3 പേർ വേണം’ – കോഹ്ലി കൂട്ടിച്ചേർത്തു. ഒപ്പം തന്നെ സർക്കിളിന് ഉള്ളിൽ ഫീൽഡ് നിർത്തണം എന്നും കോഹ്ലി ക്യാപ്റ്റൻ ഡുപ്ലെസിസിനോട് അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കാണാം.

മത്സരത്തിൽ ബാംഗ്ലൂർ 16 റൺസിന്റെ ജയം സ്വന്തമാക്കി. 15ആം സീസണിലെ നാലാം ജയമാണ് ഇത്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ 190 വിജയലക്ഷ്യം മുന്നോട്ട് വെക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 173 റൺസ് മാത്രമാണ് നേടാനായത്. 34 പന്തിൽ 66 റൺസ് നേടി ആർസിബിയുടെ വിജയത്തിൽ ചുക്കാൻ പിടിച്ച ദിനേശ് കാർത്തികാണ്കളിയിലെ താരം.

190 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് വാർണർ നൽകിയത്. പവർ പ്ലേ കഴിയുമ്പോൾ 1 വിക്കറ്റ് നഷ്ട്ടത്തിൽ 57 റൺസ് നേടിയിരുന്നു. 38 പന്തിൽ 66 റൺസ് നേടി ഡൽഹിയുടെ സ്‌കോർ 92ൽ എത്തിച്ചാണ് വാർണർ മടങ്ങിയത്. ഹസരങ്ക വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 24 പന്തിൽ 14 റൺസ് നേടി ഇഴഞ്ഞ് നീങ്ങിയ മിച്ചൽ മാർഷിന്റെ ഇന്നിംഗ്സ് ഡൽഹിക്ക് കനത്ത തിരിച്ചടിയായി.